അബ്ദുല്ല രാജാവിന്‍െറ ആതിഥ്യത്തില്‍ 175 തീര്‍ഥാടകര്‍ മക്കയിലത്തെി

ജിദ്ദ: സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ ആതിഥ്യം സ്വീകരിച്ച് 175 ഹാജിമാ൪ മക്കയിലത്തെി. ശ്രീലങ്ക, തായ്ലൻഡ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 30 പേ൪ വീതവും ഇന്തോനേഷ്യയിൽനിന്ന് 85 തീ൪ഥാടകരുമാണ് എത്തിച്ചേ൪ന്നത്.
പുരുഷൻമാരും സ്ത്രീകളുമടക്കം മൊത്തം 2400 തീ൪ഥാടക൪ക്കാണ് ഈ വ൪ഷം അബ്ദുല്ല രാജാവിൻെറ ചെലവിൽ കിങ് അബ്ദുല്ല അതിഥി പദ്ധതിയുടെ ഭാഗമായി ഹജ്ജിന്  അനുമതി ലഭിച്ചത്. ഇവരിൽ 1000 പേ൪ ഫലസ്തീൻ രക്തസാക്ഷികളുടെ ബന്ധുക്കളാണ്.
പദ്ധതിയുടെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽനിന്നുള്ള അവശേഷിക്കുന്ന 1400 തീ൪ഥാടക൪ അടുത്ത ദിവസങ്ങളിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി പുണ്യനഗരിയിലത്തെും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.