കുവൈത്ത് സിറ്റി: ദുരൂഹ സാഹചര്യത്തിൽ നാലാഴ്ചയോളമായി കാണാതിരുന്ന ടാക്സി ഡ്രൈവറായ ഇന്ത്യക്കാരൻ തിരിച്ചത്തെി. ഹാഹീലിലെ നജാദ് അൽ വതനിയ ടാക്സി കമ്പനിയിലെ ഡ്രൈവറും നാഗ൪കോവിൽ സ്വദേശിയുമായ അൻസാദ് ആണ് വെള്ളിയാഴ്ച തിരിച്ചത്തെിയത്. ഇന്നലെ രാവിലെ ഇയാൾ പിതാവിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. അൻസാദിനെ ആഗസ്റ്റ് 31 മുതലാണ് കാണാതായത്. ഇതേതുട൪ന്ന് കുവൈത്തിലെ മാധ്യമങ്ങളിൽ വാ൪ത്ത വരുകയും പിതാവ് പൊലീസിൽ പരാതി നൽകുകയും യാത്രാ കുവൈത്ത്, കെ.എം.സി.സി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഒരു മാസത്തോളം ഈ യുവാവിനെ കുറിച്ച് അന്വേഷിച്ചിട്ടും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെ പൊടുന്നനെയാണ് വെള്ളിയാഴ്ച രാവിലെ ഇയാൾ പ്രത്യക്ഷപ്പെട്ടത്. അൻസാദിൻെറ പിതാവും കുവൈത്തിൽ ഡ്രൈവറുമായ അഹമ്മദ് ഖലീൽ വിഷയത്തിൽ ഇടപെട്ടിരുന്ന എം.ഇ.എസ് പ്രസിഡൻറ് സാദിഖലിയെ വിളിച്ച് മകനെ കണ്ടുകിട്ടിയ വിവരം പറയുകയായിരുന്നു.
മാറിനിൽക്കലിനെ കുറിച്ചും പിതാവും മകനും വ്യത്യസ്ത കഥകൾ പറയുന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. ആഗസ്റ്റ് 31 ന് വൈകുന്നേരം പള്ളിയിൽ പോയ ശേഷം ബഖാലയിൽ കയറിയ തന്നെ മുഖംമൂടി ധരിച്ചവ൪ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുയായിരുന്നുവെന്നാണ് അൻസാദ് ആദ്യം പറഞ്ഞത്.
മയക്കിക്കിടത്തിയാണ് കൊണ്ടുപോയത്. ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. ഒരു ഫാം ഹൗസിലേക്കാണ് കൊണ്ടുപോയത്. അവിടെ ആടുകളെ നോക്കാൻ നി൪ത്തുകയായിരുന്നു. കുബ്ബൂസും ജ്യൂസും മാത്രമാണ് നൽകിയിരുന്നത്. വെള്ളിയാഴ്ച പുല൪ച്ചെ ഫാം ഹൗസിൽ ആരും ഉണ്ടായിരുന്നില്ല. തൻെറ പഴയ ഫോൺ ലഭിക്കുകയും പിതാവിനെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. എന്നാൽ, യുവാവിൻെറ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുട൪ന്ന് മാധ്യമപ്രവ൪ത്തക൪ കൂടുതൽ സംശയങ്ങൾ ഉന്നയിച്ചപ്പോൾ പിതാവ് മറ്റൊരു മറുപടിയാണ് നൽകിയത്. ഒരു മാസമായി കുവൈത്തിലെ ഒരു ബഖാലയിലായിരുന്നു മകൻ ഉണ്ടായിരുന്നതെന്നാണ് അഹമ്മദ് ഖലീൽ പറഞ്ഞത്.
പിതാവിൻെറയും മകൻെറയും സംസാരത്തിലെ പൊരുത്തക്കേടുകൾ കാരണം കൂടുതൽ ചോദിച്ചപ്പോൾ താൻ മനപ്പൂ൪വം മാറി നിന്നതാണെന്ന സത്യം യുവാവ് തുറന്നുപറഞ്ഞു. മാതാപിതാക്കളെ സങ്കടപ്പടുത്തിയതിൽ കുറ്റബോധം കൊണ്ടാണ് മടങ്ങി വന്നതെന്നും ഇയാൾ പറഞ്ഞു.
ആഗസ്റ്റ് 31ന് വൈകുന്നേരം ഓടിച്ചിരുന്ന കാ൪ സുരക്ഷിതമായി പാ൪ക്ക് ചെയ്യുകയും താക്കോലുകളും മറ്റും മുറിയിൽ ഭദ്രമാക്കി വെക്കുകയും ചെയ്ത ശേഷമാണ് ഇയാൾ ഒളിവ് ജീവിതത്തിന് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.