പാലക്കാട്: പട്ടികവര്‍ഗ മേഖലയിലെ വികസനമടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചതായി പി.കെ. ബിജു എം.പി അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ കെ. രാമചന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചിറ്റൂര്‍ താലൂക്ക്, അട്ടപ്പാടി ബ്ളോക്ക്, പറമ്പിക്കുളത്തെ ആദിവാസി കോളനികള്‍ എന്നിവിടങ്ങളിലെ വികസന പ്രശ്നങ്ങള്‍ യോഗം വിലയിരുത്തി. ഒക്ടോബര്‍ 16ന് പറമ്പിക്കുളത്ത് യോഗം ചേരാന്‍ തീരുമാനിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാലന്‍, പട്ടികവര്‍ഗ കോളനികളിലെ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ഒക്ടോബര്‍ 16ന് പറമ്പിക്കുളം സെന്‍ട്രല്‍ വനംവകുപ്പിന്‍െറ ടൈഗര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ട്രൈബല്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. പറമ്പിക്കുളം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പ് തയാറാക്കിയ സമഗ്ര പ്രോജക്ട് റിപ്പോര്‍ട്ട് യോഗത്തില്‍ വിലയിരുത്തും. പട്ടികവര്‍ഗക്കാര്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ലഭ്യമാക്കണമെന്ന് പി.കെ.ബിജു എം.പി. നിര്‍ദേശിച്ചു. ചിറ്റൂര്‍ താലൂക്കിലെ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കും. പറമ്പിക്കുളത്തും നെല്ലിയാമ്പതിയിലും ഗവ. ആശുപത്രികളില്‍ കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ചെമ്മണാംപതി-തേക്കടി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എം.പി ഫണ്ട് അനുവദിക്കും. പറമ്പിക്കുളത്ത് ദേശസാത്കൃത ബാങ്കുകളുടെ എ.ടി.എം കൗണ്ടര്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചൂരുപാറ, മണ്ണെണ്ണക്കയം പ്രദേശത്തെ 26 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിക്കാത്തത് സംബന്ധിച്ച പരാതി യോഗം ചര്‍ച്ച ചെയ്തു. ചെമ്പകപാറയിലെ 23 കുടുംബങ്ങള്‍ക്ക് വൈദ്യുതി ഉടന്‍ ലഭ്യമാക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തംഗം ഡെയ്സി ജോസ്, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി. രഞ്ജിത്, ആലത്തൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി. അബ്ദുല്‍ ലത്തീഫ്, പറമ്പിക്കുളം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി.സി. ജോണ്‍സണ്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ആര്‍. നന്ദന്‍, ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടര്‍ എ. അനുപമ, സാമൂഹികനീതി ഓഫിസര്‍ ഇന്‍ ചാര്‍ജ് ബിന്ദു ഗോപിനാഥ്, കുടുംബശ്രീ ജില്ലാ കോഓഡിനേറ്റര്‍ പി.എം. മുരളീധരന്‍, എ.ഡി.സി ജനറല്‍ എം.കെ. ഉഷ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. കൃഷ്ണദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. പ്രഭുദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, വകുപ്പ് മേധാവികളായ ടി.ആര്‍. പ്രവീണ്‍ദാസ്, ടി.കെ. രാജേന്ദ്രന്‍, എ.ആര്‍. സുഷമ, ഡോ. എസ്. വേണുഗോപാലന്‍ നായര്‍, ആര്‍. ജയചന്ദ്രന്‍, ബേബി ജോര്‍ജ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയന്തി, ജില്ലാ സപൈ്ള ഓഫിസ് സീനിയര്‍ സൂപ്രണ്ട് വി. അശോകന്‍, ബി. ഹരിഹരന്‍, സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ ഓഫിസിലെ പി. ശിവദാസ്, വി. ദാക്ഷായണി ജയശ്രീ, ടി.വി. ശ്രീകല, എം. ശ്രീധരന്‍, എസ്. ചന്ദ്രന്‍, കെ. മണി, ആര്‍.ജി. ഗണേശന്‍, കെ. ജയപ്രകാശ്, എം. കുട്ടപ്പന്‍, ബി. സെല്‍വന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.