യു.എ.ഇയില്‍ വീട്ടുജോലിക്ക് പോയ ഉമ്മയെക്കുറിച്ച് വിവരം ലഭിക്കാതെ മലയാളി

ദോഹ: യു.എ.ഇയിൽ വീട്ടുജോലിക്ക് പോയ ഉമ്മയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ ഖത്തറിലുള്ള മകൻ ആശങ്കയിൽ. ആലപ്പുഴ പവ൪ഹൗസ് വാ൪ഡിലെ തൈപ്പറമ്പിൽ അൻസലാണ് റമദാൻ ഒന്നിന് യു.എ.ഇയിലേക്ക് പോയ മാതാവ് ആരിഫ അബ്ദുൽ സമദിനെ കുറിച്ച് വിവരങ്ങളൊന്നുമറിയാതെ പ്രയാസപ്പെടുന്നത്. വീട്ടുജോലിക്കാരിയുടെ വിസയിൽ യു.എ.ഇയിലേക്ക് പോയ ഉമ്മക്ക് രണ്ട് മാസത്തോളമായിട്ടും വിസ അടിച്ചിട്ടില്ളെന്നാണ് അൻസൽ പറയുന്നത്. ഖത്തറിലെ ഒരു കമ്പനിയിൽ ഡ്രൈവറാണ് അൻസൽ. ആറ് വ൪ഷം ഖത്തറിൽ വീട്ടുജോലി ചെയ്തിരുന്ന ആരിഫ ആറ് വ൪ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ജൂൺ അവസാനവാരം യു.ഇ.ഇയിലേക്ക് തിരിച്ച ഇവ൪ അവിടെ നിന്ന് പലതവണ അൻസലുമായി ഫോണിൽ സംസാരിച്ചിരുന്നു. ആദ്യം സ്വദേശി വീട്ടിൽ ജോലി ചെയ്യുകയും രണ്ടാഴ്ചക്ക് ശേഷം യു.ഇ.എ പൗരൻ വിവാഹം കഴിച്ച ഇന്ത്യക്കാരിയുടെ വീട്ടിലേക്ക് മാറുകയായിരുന്നുവത്രെ. അവിടെ നിന്നും പെരുന്നാളിന് ശേഷം മറ്റൊരു വീട്ടിലേക്കും ജോലിക്കായി മാറിയെങ്കിലും തൊഴിൽ തുടരാൻ സാധിക്കാത്തതിനാൽ ഇന്ത്യൻ എംബസിയിൽ റിപ്പോ൪ട്ട് ചെയ്യുകയാണെന്ന് അൻസലിനെ അറിയിച്ചിരുന്നു. സ്വന്തമായി മൊബൈൽ ഫോണില്ലാത്തതിനാൽ എംബസിയിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ നമ്പറിൽ നിന്ന് തന്നെ മിസ്ഡ് കോൾ ചെയ്യുകയും തിരിച്ച് വിളിച്ച് സംസാരിക്കുകയും ചെയ്തു. രണ്ടു ദിവസത്തിന് ശേഷം വിവരങ്ങളറിയാൻ മിസ്ഡ് കാൾ വന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ അവരെ സി.ഐ.ഡി കൊണ്ടുപോയതായി അറിയാൻ കഴിഞ്ഞതായും അൻസൽ പറഞ്ഞു. നാട്ടിലെ അയൽവാസി വഴി ബന്ധപ്പെട്ട ഒരു ട്രാവൽ ഏജൻറ് മുഖേനയാണ് ആരിഫക്ക് ദുബൈയിലേക്കുള്ള വിസ ലഭിച്ചത്. എന്നാൽ ദുബൈയിലത്തെിയ ഉമ്മക്ക് വിസ അടിച്ചിട്ടില്ളെന്നും പാസ്പോ൪ട്ട് കാസ൪കോട് സ്വദേശിയായ മുഹമ്മദെന്ന ഏജൻറിൻെറ കൈവശമാണുള്ളതെന്നും അൻസൽ പറഞ്ഞു. പല തവണ ബന്ധപ്പെട്ടെങ്കിലും  ഏജൻറിൽ നിന്ന് സഹകരണം ലഭിക്കുന്നില്ളെന്നും അൻസൽ പറഞ്ഞു. ഉമ്മയുടെ വിവരങ്ങൾ അറിയാൻ എന്താണ് മാ൪ഗമെന്നറിയാതെ ഖത്തറിൽ പ്രയാസപ്പെടുകയാണ് അൻസൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.