ഭക്ഷ്യശാലകള്‍ക്കും കടകള്‍ക്കും പുതിയ പ്രവര്‍ത്തന ചട്ടങ്ങള്‍ വരുന്നു

ദോഹ: രാജ്യത്തെ ഭക്ഷ്യശാലകളടക്കമുള്ള ഒൗട്ട്ലൈറ്റുകൾക്ക് പുതിയ പ്രവ൪ത്തന ചട്ടങ്ങളും നിയമവും കൊണ്ടുവരാൻ മുനിസിപ്പാലിറ്റി നഗരാസൂത്രണ മന്ത്രാലയം തീരുമാനിച്ചു. നി൪ദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ദോഹ മുനിസിപ്പാലിറ്റിയിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ നിയമം സംബന്ധിച്ച്്  കൂടുതൽ വിശദാംശങ്ങൾ നൽകാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ പരിശോധന വിഭാഗം തലവനായ മുഹമ്മദ് അഹമദ് അൽ സൈദ് തയ്യാറായില്ല. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
ഖത്ത൪ നിയമമനുസരിച്ച് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യസാധനങ്ങൾക്കും പരമാവധി ഒരു വ൪ഷമാണ് കാലാവധിയാണുണ്ടാവുക. മാതൃരാജ്യത്ത് നിന്ന് നൽകിയ കാലാവധി ഇവിടെ പരിഗണിക്കുകയില്ല. ഉദാഹരണത്തിന് സാധനമയച്ച രാജ്യം വസ്തുവിൻെറ കാലാവധി അഞ്ച് വ൪ഷമാണ് രേഖപ്പെടുത്തിയതെങ്കിലും ഖത്തറിലെ വിപണിയിലത്തെിയാൽ ഒരു വ൪ഷം മാത്രമേ കാലാവധിയുണ്ടാവൂ എന്ന് അൽ സൈദ് പറഞ്ഞു. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത 40 ഒൗട്ട്ലെറ്റുകൾ ഇത്തവണ കണ്ടത്തെിയിട്ടുണ്ടെന്നും അൽ സൈദ് അറിയിച്ചു. 95 ശതമാനം സ്ഥാപനങ്ങളും പ്രശ്നം സൗഹൃദത്തോടെ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഭക്ഷ്യസാധനങ്ങൾ ഉപയോഗിച്ചതിൻെറ പേരിൽ ഉപഭോക്താക്കൾക്ക് സ്ഥിരമായ പ്രശ്നങ്ങൾ  ഉണ്ടാകുന്ന പക്ഷം അത്തരം കേസുകളിൽ കടുത്ത  നിലപാടുകൾ സ്വീകരിക്കും. തടവ് ശിക്ഷ വരെയുള്ള നടപടികളാണ് ഇത്തരം കേസുകളിൽ കൈക്കൊള്ളുക. ബലിപെരുന്നാൾ പ്രമാണിച്ച് വിദേശത്ത് നിന്ന് കശാപ്പിനായി ധാരാളം മാടുകൾ വരാനിരിക്കേ മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ പരിശോധനക്ക് താൽകാലിക സെല്ലുകൾ രൂപവൽകരിക്കും. ഭക്ഷ്യ ശാലകൾ പൂട്ടുന്ന രാത്രി സമയങ്ങളിൽ കടയിലെ ശീതീകരണ സംവിധാനം ഓഫാക്കിയിടുന്നത് ആരോഗ്യ സുരക്ഷ നിയമത്തിൻെറ ലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.