മുന്നൂറോളം മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ വില കുറയും

ദോഹ: രാജ്യത്ത് ഇന്ന് മുതൽ മുന്നൂറോളം മരുന്നുകൾക്ക് വില കുറയും. ഫാ൪മസികളിലും മൊത്ത വിതരണക്കാരിലും മരുന്ന് വിലക്കുറവ് പ്രാബല്യത്തിലുണ്ടാവും. ജി.സി.സിയിലെ മരുന്ന് വില ഏകീകരിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൻെറ ആദ്യ പടിയായാണ് ഖത്തറിൽ മുന്നൂറോളം മരുന്നുകളുടെ വില കുറക്കാൻ തീരുമാനമായത്. പൂ൪ണ്ണമായി പ്രാബല്യത്തിൽ വരുമ്പോൾ 2500-ഓളം മരുന്നുകളുടെ വില കുറയും. വിലക്കുറവ് 70 ശതമാനം വരെയാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന്മുതൽ പുതിയ വില പ്രാബല്യത്തിൽ വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം ആരോഗ്യ കൗൺസിലിന് കീഴിലെ ഡ്രഗ് കട്രോൾ ഡിപ്പാ൪ട്ട് മെൻറ്് മൊത്ത-ചില്ലറ വിൽപനക്കാ൪ക്ക് നേരത്തെ തന്നെ നി൪ദേശം നൽകിയിരുന്നു.
വിലകുറക്കേണ്ട മരുന്നുകളുടെ നിലവിലുള്ള വിലയും പുതിയ വിലയും സൂചിപ്പിക്കുന്ന പട്ടികയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. നിശ്ചയിച്ച പ്രകാരം തന്നെ വിലക്കുറവ് നടപ്പിൽ വരുത്താൻ കഴിയുമെന്ന് ഫാ൪മസി ഉടമകൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. പട്ടികയിൽ സൂചിപ്പിച്ച പ്രകാരം തിങ്കളാഴ്ച മുതൽ തന്നെ വിലക്കുറവ് പ്രാബല്യത്തിൽ വരുത്തുമെന്ന് ഒരു ഫാ൪മസിസ്റ്റ് ഇതേക്കുറിച്ച്പ്രതികരിച്ചു.
വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പേ വാങ്ങിയ മരുന്നുകൾ പുതിയ വിലയിൽ വിൽപന നടത്തുമ്പോൾ മരുന്ന് ഷാപ്പുകൾക്ക് വലിയ നഷ്ടമാണുണ്ടാവുക. സാധാരണമായി വരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് ഏറെയും വിലകുറയുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.