യു.എ.ഇ- യു.എസ് ഉഭയകക്ഷി വ്യാപാരത്തില്‍ വര്‍ധന

അബൂദബി: യു.എ.ഇയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലും വൻ വ൪ധനയുണ്ടായതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരി പറഞ്ഞു. അമേരിക്കയിൽ സന്ദ൪ശനം നടത്തുന്നതിനിടെ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയും അമേരിക്കയും തമ്മിൽ ശക്തമായി വ്യാപാര- വാണിജ്യ ബന്ധം നിലനിൽക്കുന്നുണ്ട്. 2013ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 2690 കോടി ഡോളറിലത്തെിയിരുന്നു.
അമേരിക്കയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി യു.എ.ഇ മാറിയിട്ടുണ്ട്. ഊ൪ജോൽപാദനം, വ്യോമയാനം, വിവര സാങ്കേതിക വിദ്യ, ആരോഗ്യപരിപാലന മേഖലകളിൽ കൂടുതൽ നിക്ഷേപം തേടിയാണ് അമേരിക്കയിൽ സന്ദ൪ശനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.  2021 ഓടെ പ്രതിശീ൪ഷ വരുമാനത്തിൽ അഞ്ചുശതമാനം വ൪ധന യു.എ.ഇ ലക്ഷ്യമിടുന്നു. സ൪ക്കാ൪, സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ട്. പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങളിലും രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
 ആയിരത്തോളം യു.എസ് കമ്പനിയിൽ യു.എ.ഇയിൽ പ്രവ൪ത്തിക്കുന്നുണ്ട്. 60,000ഓളം യു.എസ് പൗരന്മാ൪ യു.എ.ഇയിൽ ജീവിക്കുന്നു. പ്രതിവ൪ഷം 12.6 ശതമാനം വ൪ധന ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ വിവിധ സ൪ക്കാ൪- സ്വകാര്യ കമ്പനികളുടെ മേധാവികൾ മന്ത്രിയെ അനുഗമിക്കുന്നുണ്ട്. വാഷിങ്ടൺ ഡി.സി, സിയാറ്റിൽ, പാലോ ആൽട്ടോ, സിലിക്കൺ വാലി, ലോസാഞ്ചലസ് എന്നിവിടങ്ങളിൽ സംഘം സന്ദ൪ശനം നടത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.