ഖോര്‍ഫക്കാനില്‍ ഈദ്-ഓണാഘോഷം

ഫുജൈറ: ഖോ൪ഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ളബ്  ഈദ്  ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . ക്ളബ് പ്രസിഡൻറ് ഡോ. മാത്യു അബ്രഹാമിൻെറ അധ്യക്ഷതയിൽ ചേ൪ന്ന പരിപാടി ഇന്ത്യൻ കോൺസുൽ ജനറൽ അനുരാഗ് ഭുഷൺ ഉദ്ഘാടനം  ചെയ്തു .
സ്റ്റാൻലി ജോൺ ആശംസ അ൪പിച്ചു . പ്രേമസ് പോൾ സ്വാഗതവും , മുരളീധരൻ നന്ദിയും പറഞ്ഞു . പരിപാടിയിൽ കശ്മീ൪ പ്രളയ ബാധിത൪ക്കുള്ള ക്ളബ്ബിൻെറ സഹായം രണ്ടു ലക്ഷം രൂപയുടെ ചെക്ക് കോൺസുല൪ ജനറൽക്ക് കൈമാറി.
10 , 12 ക്ളാസുകളിൽ ഉന്നത വിജയം നേടിയ മമിത മുരളിധരൻ, എം.എസ്.ശ്രുതി എന്നിവ൪ക്ക് സ്വ൪ണമെഡലും പ്രശംസാ പത്രവും നൽകി . മികച്ച ബാഡ്മിൻറൺ കളിക്കാരനുള്ള മെഡൽ മാസ്റ്റ൪ ഫസിം അബ്ദുഅൻസാറിനു നല്കി . പാചക മത്സരത്തിൽ ഷഫീക നിസാ൪, ജസീറ ജാഫ൪ , ബീന പ്രസന്നൻ എന്നിവരെ പാചക റാണി പട്ടം നൽകി ആദരിച്ചു. ഓണ സദ്യയുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.