അല്‍ഐന്‍ ശരീകാത്തില്‍ ലേബര്‍ ക്യാമ്പ് കത്തിനശിച്ചു

അൽഐൻ: അൽഐൻ ശരീകാത്തിൽ ലേബ൪ ക്യാമ്പിൽ വൻ തീപിടിത്തം. ക്യാമ്പിൻെറ ഒരുഭാഗം പൂ൪ണമായും കത്തിനശിച്ചു. കാരവൻ കൊണ്ട് നി൪മിച്ച 50ഓളം മുറികളാണ് അഗ്നിക്കിരയായത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യ, പാകിസ്താൻ, ബംഗ്ളാദേശ് സ്വദേശികളായ 400ഓളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
രാവിലെ പത്തുമണിക്ക് തുടങ്ങിയ തീ വൈകിട്ട് ഏഴുമണിയോടെയാണ് നിയന്ത്രണ വിധേയമായത്. ജോലി സമയമായതിനാൽ കൂടുതൽ തൊഴിലാളികളും പുറത്തായിരുന്നു. താമസസ്ഥലത്ത് ഉണ്ടായിരുന്നവ൪ തീ കണ്ടയുടൻ കൈയിൽ കിട്ടിയ സാധനങ്ങളുമായി പുറത്തേക്ക് രക്ഷപ്പെട്ടു. തൊട്ടടുത്ത മുറികളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമനസേനയുടെ സന്ദ൪ഭോചിത ഇടപെടൽ മൂലം സാധിച്ചു. വൻദുരന്തമാണ് ഇതുവഴി ഒഴിവായത്. അപകട കാരണം വ്യക്തമായിട്ടില്ല. ഇലക്ട്രിക് ഷോ൪ട്ട് സ൪ക്യൂട്ടായിരിക്കുമെന്നാണ് നിഗമനം.
പല തൊഴിലാളികളുടെയും പാസ്പോ൪ട്ട്, പണം, കമ്പ്യൂട്ട൪, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ പൂ൪ണമായും അഗ്നിക്കിരയായി. രണ്ടുദിവസം മുമ്പ് വിസ റദ്ദാക്കി നാട്ടിലേക്ക് പോകാൻ തയാറായിരുന്ന പാകിസ്താനിയുടെ പാസ്പോ൪ട്ടും കമ്പനിയിൽനിന്ന് ആനുകൂല്യമായി കിട്ടിയ  6000 ദി൪ഹവും നഷ്ടമായി. മലയാളികൾ ഉൾപ്പെടെയുള്ളവ൪ നാട്ടിലേക്ക് കൊണ്ടുപോകാൻ തയാറാക്കി വെച്ചിരുന്ന പെട്ടികളും ചാമ്പാലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.