എങ്ങുമത്തൊതെ ഹോക്കി സ്റ്റേഡിയ നിര്‍മാണം

കൊല്ലം: ദേശീയ ഗെയിംസിന്‍െറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ പ്രധാന മത്സരം നടക്കേണ്ട ഹോക്കി സ്റ്റേഡിയത്തിന്‍െറ നിര്‍മാണം ഇഴയുന്നു. ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് പറയുന്ന ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന്‍െറ 65 ശതമാനം നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. പ്രധാന പ്രവൃത്തികള്‍ ഉള്‍പ്പെടെ മന്ദഗതിയിലാണ്. കൂടാതെ മഴ പെയ്താല്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സ്റ്റേഡിയത്തിന് ചുറ്റും മണ്ണിട്ട് നികത്തേണ്ടതുണ്ട്. എന്നാല്‍, മണ്ണ് ലഭിക്കുന്നില്ളെന്ന കാരണം പറഞ്ഞ് സംഘാടകര്‍ നിര്‍മാണം വൈകിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്റ്റേഡിയത്തിന്‍െറ ഗാലറി നിര്‍മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനസജ്ജമാകുന്ന ഘട്ടത്തിലത്തെിയിട്ടില്ല. മൈതാനത്ത് കൃത്രിമ ടര്‍ഫ് വിരിക്കുന്നതും പരിശീലന മൈതാനത്തിന്‍െറ നിര്‍മാണവും നടത്തേണ്ടതുണ്ട്. ചെന്നൈയിലെ പി.ടി. രാമനാഥന്‍ ഇന്‍ഫ്രാസ്ട്രക്ചറിനാണ് സ്റ്റേഡിയത്തിന്‍െറ നിര്‍മാണക്കരാര്‍. ഹൈദരാബാദ് ഗ്രേറ്റ് സ്പോര്‍ട്സ് കമ്പനിയാണ് ടര്‍ഫ് വിരിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹോക്കിക്കു പുറമെ റഗ്ബിയാണ് കൊല്ലത്ത് നടക്കുന്നത്. റഗ്ബി മത്സരം നടക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ പരിശീലന മൈതാനം നിര്‍മാണവും സ്റ്റേഡിയത്തിന്‍െറ പെയ്ന്‍റിങ് ജോലികളും ബാക്കിയാണ്. ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയാണ് ദേശീയ ഗെയിംസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.