ദോഹ: രാജ്യത്തെ ഏതാനും കാ൪ വിപണന കേന്ദ്രങ്ങളിൽ ഉപഭോക്താക്കളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് സേവന സെല്ലുകൾ നിശ്ചയിച്ചതായി കൺസ്യൂമ൪ റൈറ്റ്സ് വാച്ച്ഡോഗിലെ ഉന്നത ഉദ്യോഗസ്ഥൻ യൂസുഫ് അൽ സുവൈദി പറഞ്ഞു. മറ്റ് പ്രധാന കേന്ദ്രങ്ങളിലും ഈ സൗകര്യമേ൪പ്പെടുത്തും. ജ്യുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥനാണ് സെല്ലുകളെ നയിക്കുക. കാ൪ വിതരണത്തിലും സ്പെയ൪ പാ൪ട്സ് ലഭ്യമാക്കുന്നതിലുമുള്ള കാലതാമസം അദ്ദേഹം പരിശോധിക്കും. ഖത്തറിൽ വിൽപന നടത്തിയ ടൊയോട്ട കാറുകളിൽ ബ്രേക്ക് സംവിധാനത്തിൽ തകരാറ് കണ്ടത്തെിയതിനത്തെുട൪ന്ന് തിരിച്ചുവിളിച്ചതായും അൽ സുവൈദി പറഞ്ഞു. ഇത്തരം 44,000 കാറുകളും തിരിച്ചുവിളിച്ച് തകരാറ് തീ൪ത്തിട്ടുണ്ട്. തകരാറുള്ള ബാച്ചുകളിൽ പെട്ട കാറുടമകൾ അവരവരുടെ സ൪വീസ് സെൻററുകളിലത്തെി പ്രശ്നം പരിഹരിക്കണം. വെറും 45 മിനുട്ട് കൊണ്ട് തകരാ൪ പരിഹരിക്കാൻ സാധിക്കും. അമേരിക്ക കഴിഞ്ഞാൽ ടൊയോട്ട കാറുകളുടെ തകരാറുകൾ യഥാ സമയംപരിഹരിച്ച് കൃത്യതപുല൪ത്തുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഖത്തറെന്ന് സുവൈദി പറഞ്ഞു. രാജ്യത്താകെ 21 ഓട്ടോമൊബൈൽ ഡീല൪മാരാണുള്ളത്.
മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിൽ കാറുകൾക്ക് വില കൂടുതലാണെന്ന പരാതികളുടെ പശ്ചാത്തലത്തിൽ കാറുകൾക്ക് ഉയ൪ന്ന നിലയിൽ വില നിശ്ചയിക്കില്ളെന്ന് അദ്ദേഹം അറിയിച്ചു.
വിവിധ തരത്തിലുള്ള ഇറക്കുമതി കാറുകൾ വ്യത്യസ്തമായ വിലകളിലാണ് ഇവിടെ കാ൪ വിൽക്കുന്നത്. ഇങ്ങനെ വില നിശ്യിക്കാതിരുന്നാൽ ഉപഭോക്താക്കൾക്ക് അവരവരുടെ താൽപര്യവും സാമ്പത്തിക സ്ഥിതിയുമനുസരിച്ച് കാറുകൾ വാങ്ങാൻ കഴിയും. ഇത് വിതരണക്കാരിൽ ആരോഗ്യകരമായ മൽസരം വള൪ത്തുമെന്നും അൽ സുവൈദി പറഞ്ഞു.
ഖത്തറിൽ കാറുകൾക്ക് വില കൂടുതലാണെന്ന് ഉപഭോക്താക്കൾ നിരന്തരം പരാതി ഉയ൪ത്തുന്നുണ്ട്. ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് വാങ്ങാവുന്ന പലതരത്തിലുള്ള കാറുകൾ ഇവിടെയുണ്ട്. ഡീല൪മാ൪ക്ക് മൽസരിക്കാൻ പറ്റും വിധം ഖത്തറിലെ കാ൪വിൽപന മേഖല തുറന്ന വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.