ഇന്ത്യന്‍ തൊഴിലാളികളുടെ പരാതി കേള്‍ക്കുന്നത് ലേബര്‍ കോടതി വീണ്ടും നീട്ടി

ജുബൈൽ: സ്പോൺസ൪ ഹാജരാവാത്തതിനെ തുട൪ന്ന് ഇന്ത്യക്കാരായ തൊഴിലാളികളുടെ പരാതിയിൽ തീ൪പ്പ് കൽപ്പിക്കുന്നത് ലേബ൪ കോടതി പിന്നെയും നീട്ടിവെച്ചു. ജുബൈലിലെ രണ്ട് കമ്പനികളിൽനിന്നുള്ള 18 ഉം 14 ഉം വീതം തൊഴിലാളികളാണ് ശമ്പളം കിട്ടാതെ മാസങ്ങളായി അലയുന്നത്. ഇവ൪ ഇന്ത്യൻ എംബസിയുടെ സഹായ കേന്ദ്രത്തിൽ കഴിഞ്ഞദിവസം പരാതി സമ൪പ്പിച്ചിരുന്നു.
ജുബൈൽ ലേബ൪ കോടതിയിൽ തങ്ങൾ നേരത്തെ സമ൪പ്പിച്ച പരാതിയിൽ കോടതി വാദം കേൾക്കുമ്പോൾ തൊഴിലാളികളുടെ ഭാഗം ശരിയായി അവതരിപ്പിക്കുന്നതിന് ഇന്ത്യൻ എംബസി ഉദ്ദ്യോഗസ്ഥൻ എത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജുബൈൽ ഹെൽപ ്ഡെസ്കിൽനിന്നും അറിയിച്ചതനുസരിച്ച് എംബസി വെൽഫെയ൪ വിഭാഗം ഉദ്യോഗസ്ഥൻ അബ്ദുൽമുനീഫ ്സന്നദ്ധപ്രവ൪ത്തകൻ സൈഫുദ്ദീൻ പൊറ്റിശ്ശേരി എന്നിവ൪ കഴിഞ്ഞദിവസം കോടതിയിൽ എത്തിയിരുന്നു.
എന്നാൽ സ്പോൺസ൪ ഹാജരാവാത്തത് മൂലം കേസ് പിന്നെയും നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായ൪, വ്യാഴം ദിവസങ്ങളിലാണ് ഇനി കേസ് പരിഗണിക്കുക. അഞ്ചുമുതൽ എട്ടുവരെ മാസങ്ങളായി ശമ്പളം കിട്ടാത്ത തൊഴിലാളികളുണ്ട്. എല്ലാവരും തന്നെ വടക്കേ ഇന്ത്യക്കാരാണ്. ഡൽഹിയിലെ ഏജൻറ് വഴി ഒരു ലക്ഷവും അതിൽ കൂടുതലും വിസക്ക് നൽകിയാണ് ഭൂരിപക്ഷവും സൗദിയിൽ എത്തിയത്. ശമ്പളമോ അനുകൂല്യങ്ങളോ നൽകാതെ ഇന്ത്യക്കാരനായ മാനേജ൪ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു. ഇഖാമയും ഇൻഷുറൻസ് കാ൪ഡും ഇല്ലാത്തവരും കൂട്ടത്തിലുണ്ട്. കുടിശ്ശികയുള്ള ശമ്പളവും വാങ്ങി നാട്ടിൽ പോകണമെന്നാണ് ഭൂരിപക്ഷം തൊഴിലാളികളുടേയും ആവശ്യം.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.