മലപ്പുറം സ്വദേശി നജ്റാനില്‍ വാഹനാപകടത്തില്‍ മരിച്ചു

ഖമീസ് മുശൈത്: നജ്റാനിൽ വാഹനം കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാത്തോടി മുഹമ്മദ് മൗലവിയുടെ മകൻ ഫിറോസ് ഖാൻ (28) ആണ് മരിച്ചത്.  മൂന്ന് വ൪ഷമായി ഖമീസിൽ സനാഇയ്യയിലുള്ള ടയറുകൾ വിതരണം ചെയ്യുന്ന ഖാലിദുൽ സഈദ് ഹാജിരി എസ്റ്റാബ്ളിഷ്മെൻറിൽ സെയിൽസ് മാനായിരുന്നു.  നജ്റാൻ ഭാഗത്ത് ഓ൪ഡറും കളക്ഷനും എടുക്കാൻ പോയി ഖമീസിലേക്ക് തിരിച്ചു വരുമ്പോൾ പോക്കറ്റ് റോഡിൽ നിന്നു മെയിൻ റോഡിലേക്കു കയറുന്നതിനിടെ മെയിൻറോഡിൽ നിന്നു എതിരെ വന്ന സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തെ തുട൪ന്ന് നജ്റാൻ ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യക്ഷത്തിൽ പരിക്കുകളൊന്നുമില്ലാത്തതിനാൽ കൂടുതൽ പരിശോധന നടത്താനൊരുങ്ങുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.  ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.  ഭാര്യ ജാസിറയും ഒന്നര വയസ്സുകാരൻ മകൻ ഇസാൻ ഖാനും വിസിറ്റിങ് വിസയിലത്തെിയിട്ട്  ആറുമാസമായി. നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കുന്നതിൻെറ തലേദിവസമാണ് അപകടം.
അൽഹസയിലുള്ള ജ്യേഷ്ഠനും കുടുംബവും ഖമീസിലത്തെി ഫിറോസ്ഖാൻെറ കുടുംബത്തെ ദുബായി വഴി നാട്ടിലേക്കയക്കുകയായിരുന്നു. അപകടത്തിൽ പെട്ട് ഫിറോസ്ഖാൻ തീവ്രപരിചരണ വിഭാഗത്തിൽ ആശുപത്രിയിലാണെന്നാണ് കുടുംബത്തെ അറിയിച്ചിട്ടുള്ളത്. മാതാവ്  കുഞ്ഞാച്ചുമ്മ മരണമടഞ്ഞിട്ട് ആറുമാസമായിട്ടേയുള്ളൂ. സഹോദരങ്ങൾ: സുഹ്റ, ഹസീന, ബുശ്റ, നസീമ. നജ്റാൻ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് സഹോദരൻ അമാനുല്ല ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.