മനം കവര്‍ന്ന് നാടാകെ ഉണ്ണിക്കണ്ണന്മാര്‍

കോട്ടയം: ബാലഗോകുലം ജില്ലാസമിതിയുടെയും ശ്രീകൃഷ്ണജയന്തി ആഘോഷസമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. നഗരവീഥികള്‍ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. നാടെങ്ങും നടന്ന ശോഭായാത്രകള്‍ വര്‍ണാഭമായി. വാദ്യമേളങ്ങളും പുരാണകഥാപാത്രങ്ങളുടെ നിശ്ചലദൃശ്യങ്ങളും ശോഭായാത്രകള്‍ക്ക് മിഴിവേകി. മഹാശോഭായാത്ര സംഗമം കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ ഡി. നാരായണശര്‍മ ജന്മാഷ്ടമി സന്ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍ ശോഭായാത്രയെ സ്വീകരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.വിശ്വനാഥന്‍ കുന്നത്തുകളത്തില്‍ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളിയില്‍ നടന്ന മഹാശോഭായാത്ര സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് പുതുപ്പള്ളി തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. നാട്ടകം പഞ്ചായത്തിലെ മഹാശോഭായാത്ര പാക്കില്‍ കവലയില്‍ സംഗമിച്ചു. പനച്ചിക്കാട് പഞ്ചായത്ത് ശോഭായാത്രകള്‍ പരുത്തുംപാറ കവലയില്‍ സംഗമിച്ചു. സംഗമശോഭായാത്ര ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. വടവാതൂര്‍, കുമരകം, തിരുവാര്‍പ്പ്, കുമാരനല്ലൂര്‍, കറുകച്ചാല്‍, പാലമറ്റം, ചമ്പക്കര, പത്തനാട്, കുളത്തൂര്‍മൂഴി, നെടുങ്കുന്നം, വാകത്താനം, കുമ്മനം ഇളംകാവ് എന്നീ സ്ഥലങ്ങളിലും ശോഭായാത്രകള്‍ നടന്നു. ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന ജന്മാഷ്ടമി സംഗീതോത്സവം പ്രഫ. ആയാംകുടി മണി ഉദ്ഘാടനം ചെയ്തു. ആട്ടക്കഥ രചയിതാവ് സജനീവ് എന്‍.നായര്‍ ജന്മാഷ്ടമി സന്ദേശം നല്‍കി. പെരുന്ന സുബ്രഹ്മണ്യക്ഷേത്രം, ളായിക്കാട്, ഗുരുമന്ദിരം, പുഴവാത് സന്താനഗോപാലമൂര്‍ത്തി ക്ഷേത്രം, തിരുമല ക്ഷേത്രം, പൂവം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍നിന്നും വാഴപ്പള്ളി മഹാദേവ ക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവെങ്കിടപുരം ക്ഷേത്രം, മഞ്ചാടിക്കര രാജരാജേശ്വരി ക്ഷേത്രം, വട്ടപ്പള്ളി ഭഗവതീക്ഷേത്രം, പറാല്‍, വെട്ടിത്തുരുത്ത് ദുര്‍ഗാപുരി, കിഴക്കേമഠം ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്ന മേഖലയില്‍നിന്നും ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ചു. സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി മാറി. തുടര്‍ന്ന് ഡോ. ആര്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ ആര്‍.എസ്.എസ് കോട്ടയം വിഭാഗ് പ്രചാരക് കെ.എസ്. ശശിധരന്‍ ജന്മാഷ്ടമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തില്‍ ഉറിയടി, പ്രസാദവിതരണം എന്നിവയും നടന്നു. പായിപ്പാട് മേഖലയിലെ ശോഭായാത്രകള്‍ നാലുകോടി മഹാവിഷ്ണു ക്ഷേത്രത്തിലും മാടപ്പള്ളി മേഖലയിലേത് തെങ്ങണ മഹാദേവക്ഷേത്രത്തിലും തൃക്കൊടിത്താനം, ശാസ്താംകോയിക്കല്‍ മേഖലയിലെ ശോഭായാത്രകള്‍ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലും സമാപിച്ചു. ഗാന്ധിനഗര്‍: ആര്‍പ്പൂക്കര കസ്തൂര്‍ബ ആറാട്ടുകടവ് ശ്രീശരവണ ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര അമ്പലക്കവല വഴി ക്ഷേത്രത്തില്‍ സമാപിച്ചു. കുറവിലങ്ങാട്: കളത്തൂര്‍, വെമ്പള്ളി, കുറവിലങ്ങാട്, കടപ്പൂര്, ഉഴവൂര്‍ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തി. മുണ്ടക്കയം: മേഖലയില്‍ 35 ശോഭായാത്രകള്‍ നടന്നു. വിവിധ പരിപാടികളില്‍ എസ്.പി. വിനോദ്, ആര്‍.രഞ്ജിത്, പി.ജി.അനീഷ്, കെ.ആര്‍.രാഹുല്‍, സുരേഷ് പത്മനാഭന്‍, മനു കെ.വിജയന്‍, സൈജറാണി എന്നിവര്‍ നേതൃത്വം നല്‍കി. പാര്‍ഥിസാരഥി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ വണ്ടന്‍പതാല്‍, വേങ്ങകുന്ന്, അമ്പലംപടി, പാര്‍ഥസാരഥി ക്ഷേത്രം, പത്തുസെന്‍റ്, പാറേലമ്പലം എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ കോസ്വേ ജങ്ഷനില്‍ എത്തി. തുടര്‍ന്ന് വെള്ളനാടി, മുറികല്ലുംപുറ, പൈങ്ങണ, മുപ്പത്തി ഒന്നാംമൈല്‍ എന്നിവിടങ്ങളിലെ ശോഭായാത്രയോടുകൂടി ചേര്‍ന്ന് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു. കൂട്ടിക്കല്‍ താളുങ്കല്‍ ശ്രീബാലഗോകുലത്തിന്‍െറ ശോഭായാത്ര മഹാദേവിക്ഷേത്ര അങ്കണത്തില്‍നിന്ന് ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിച്ചു. ജയചന്ദ്രന്‍ നായര്‍, സച്ചിദാനന്ദന്‍, കെ.പി. അച്ചന്‍ കുഞ്ഞ്, പി.കെ.രാജു, എന്‍.അനീഷ്, എ.സതീഷ്, സി.എസ്.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്തയാര്‍ ചെല്ലിയമ്മന്‍ കോവിലില്‍നിന്ന് ശോഭായാത്ര നടത്തി. പി.പി.നിര്‍മലന്‍ ജയന്തി സന്ദേശം നല്‍കി. ജയരാജ് ചെന്തിലാത്ത്, പി.എസ്.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി. ഇളങ്കാട് കൊടുങ്ങ ശ്രീ സുഹ്ബ്രമണ്യസ്വാമി ക്ഷേത്രം, ഇളങ്കാട് ടോപ് പാര്‍വതി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുളള ശോഭായാത്ര ഞര്‍ക്കാട് ഗുരുമന്ദിരത്തില്‍ എത്തി ടൗണില്‍ സമാപിച്ചു. കോരുത്തോട്: ശങ്കരനാരായണ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര കുഴിമാവ്, കോരുത്തോട് വഴി ധര്‍മശസ്ത ക്ഷേത്രത്തില്‍ സമാപിച്ചു. തന്ത്രി സുധര്‍ശനശര്‍മ ഉദ്ഘാടനം ചെയ്തു. കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി സന്ദേശം നല്‍കി. പുലിക്കുന്ന്, മുരിക്കുംവയല്‍ എന്നിവിടങ്ങളിലും ശോഭായാത്രകള്‍ സംഘടിപ്പിച്ചു. വൈക്കം: ഉദയനാപുരം, നേരെകടകവ്, നാനാടം, ശ്രീനാരായണപുരം, വൈക്കപ്രയാര്‍ എന്നിവിടങ്ങളില്‍നിന്നും ചാലപ്പറമ്പ്, പുളിച്ചുവട്, പോളശേരി, കോവിലകത്തുംകടവ്, പറമ്പുകാട്, കാരയില്‍, വടക്കേനട, കാളിയമ്മ നട, ആറാട്ടുകുളങ്ങര, മുരിയന്‍ കുളങ്ങര എന്നിവിടങ്ങളില്‍നിന്നും എത്തിയ ചെറിയ ശോഭായാത്രകള്‍ വലിയകവലയില്‍ എത്തി പടിഞ്ഞാറെനടയില്‍ ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു. ഈരാറ്റുപേട്ട: പൂഞ്ഞാര്‍ ശിവജി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീധര്‍മശാസ്ത ക്ഷേത്രം, ശ്രീപുരം ക്ഷേത്രം, തണ്ണിപ്പാറ എന്നിവടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ പടിക്കമുറ്റത്ത് സംഗമിച്ച് കൊട്ടാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. തിടനാട് ശ്രീകൃഷ്ണ ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്ര കാവുംകുളം ആറാട്ടമ്പലം, കിഴക്കേക്കര ശ്രീഭദ്രകാളി ക്ഷേത്രം, പാക്കയം, കുന്നുംപുറം, തിടനാട് ചെറുവള്ളി ഭഗവതീക്ഷേത്രം, വെയില്‍കാണാംപാറ എട്ടാംമൈല്‍, മൂന്നാംതോട് ഗുരുമന്ദിരം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് തിടനാട് മഹാക്ഷേത്രത്തില്‍ സമാപിച്ചു. തലനാട് അമ്പാടി ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ മൈലാടുംപാറ ശ്രീരാമക്ഷേത്രത്തില്‍നിന്നുള്ള ശോഭായാത്ര കല്ലിടാംകാവ് ഭഗവതീക്ഷേത്രത്തില്‍ സമാപിച്ചു. കൊണ്ടൂര്‍ ശ്രീഭദ്ര ബാലഗോകുലത്തിന്‍െറ ശോഭായാത്ര കൊണ്ടൂര്‍ കൈപ്പള്ളിക്കാവില്‍നിന്ന് പനക്കപ്പാലം വഴി കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തി. ചേന്നാട് കൊട്ടാരമുറ്റം, കെട്ടിടംപറമ്പ് കാണിക്കമണ്ഡപം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഗുരുക്ഷേത്രത്തില്‍ സംഗമിച്ച് ഇലഞ്ഞിത്താനം ദേവീക്ഷേത്രത്തില്‍ സമാപിച്ചു. പള്ളിക്കുന്ന് ദേവീക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ടൗണ്‍ ചുറ്റി മങ്കുഴി ക്ഷേത്രത്തില്‍ എത്തി തിരിച്ച് ദേവീക്ഷേത്രത്തില്‍ സമാപിച്ചു. ഈരാറ്റുപേട്ട കടുവാമൂഴി വശ്വകര്‍മസഭ ഭജനമന്ദിരത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഈരാറ്റുപേട്ട അങ്കാളമ്മന്‍ കോവിലിലും തലപ്പുലം ഇഞ്ചോലിക്കാവില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലും സമാപിച്ചു. പൊന്‍കുന്നം: വിവിധ ശോഭായാത്രകള്‍ പൊന്‍കുന്നം കെ.വി സ്കൂള്‍ മൈതാനിയില്‍ സംഗമിച്ച് പുതിയകാവ് ക്ഷേത്രത്തിലത്തെി. പനമറ്റം വെളിയന്നൂര്‍, ഇളങ്ങുളം, മുത്താരമ്മന്‍ കോവില്‍, വെള്ളാപ്പള്ളില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് പനമറ്റം ഭഗവതീക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടന്നു. ഇളങ്ങുളം ക്ഷേത്രം, പുല്ലാട്ടുകുന്നേല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കൂരാലിയില്‍ സംഗമിച്ചു. കാഞ്ഞിരപ്പള്ളി: മേഖലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ ടൗണില്‍ സംഗമിച്ച് മഹാശോഭായാത്ര നടന്നു. തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ പ്രത്യേക പൂജ നടന്നു. മഹാകാളിപാറ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.