നാടും നഗരവും വൃന്ദാവനമാക്കി ശോഭായാത്രകള്‍

കൊച്ചി: നാടും നഗരവും വൃന്ദാവനമാക്കി ജില്ലയിലെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി വേഷമിട്ട കുരുന്നുകള്‍ വീഥികളെ അമ്പാടിയാക്കി. എറണാകുളം നഗരത്തില്‍ മറൈന്‍ഡ്രൈവില്‍ നിന്നാരംഭിച്ച ശോഭായാത്ര മാതാ അമൃതാനന്ദമയീമഠം ഗ്ളോബല്‍ സെക്രട്ടറി സംപൂജ്യ സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരേമശ്വരന്‍, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. അയ്യപ്പന്‍കാവ് നിന്നാരംഭിച്ച ശോഭായാത്രയുടെ ഉദ്ഘാടനം പ്രഫ. സി.എന്‍. പുരുഷോത്തമന്‍ നിര്‍വഹിച്ചു. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്രയുടെ ഉദ്ഘാടനം ശ്രീകുമാരി രാമചന്ദ്രന്‍ നിര്‍വഹിച്ചു. എറണാകുളം തിരുമല ദേവസ്വം വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.എസ്. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എറണാകുളം ശിവക്ഷേത്രസന്നിധിയില്‍ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികള്‍ സ്വീകരണം നല്‍കി. എറണാകുളം ടി.ഡി ക്ഷേത്രം, തൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തമ്മനം ക്ഷേത്രം, പുന്നക്കല്‍ ക്ഷേത്രം, കലൂര്‍ പാവക്കുളം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ ഉറിയടിയും ഗോപൂജയും നടന്നു. മരട് ഭാഗത്തെ ശോഭായാത്ര മരട് കൊട്ടാരം ക്ഷേത്രനടയില്‍ നിന്നാരംഭിച്ച് കുണ്ടന്നൂര്‍ പഞ്ചായത്ത് റോഡുവഴി ശ്രീഭഗവല്‍ സഹായസംഘം ദേവീക്ഷേത്രത്തിലത്തെി സമാപിച്ചു. പനങ്ങാട് വ്യാസപുരം സുബ്രഹ്മണ്യ കോതേശ്വരക്ഷേത്രം, ഘണ്ടാകര്‍ണക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ഉദയത്തുംവാതില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. നെട്ടൂര്‍ വടക്ക് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, അറക്കല്‍ മഹാകാളിക്ഷേത്രം, തട്ടശേരി സുബ്രഹ്മണ്യ ശ്രീദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സംഗമിച്ച് തട്ടേക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളത്ത് ശാസ്താക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര തൃക്കോവില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. പള്ളുരുത്തി കടേഭാഗം അംബികാ ഭഗവതി ക്ഷേത്രം, ശ്രീ വെങ്കിടേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ അഴകിയകാവ് ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. പെരുമ്പടപ്പ് അന്നപൂര്‍ണേശ്വരി ക്ഷേത്രം, ഏറനാട് ശ്രീദുര്‍ഗാ ക്ഷേത്രം, ഇടക്കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ജ്ഞാനോദയം സഭ ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ചെല്ലാനത്ത് മറുവക്കാട് ക്ഷേത്രത്തില്‍ തുടങ്ങി ഗുണ്ടുപറമ്പ് വൈഷ്ണവ ദേവക്ഷേത്രത്തില്‍ സമാപിച്ചു. കുമ്പളങ്ങി വൈഷ്ണവ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ഗുരുമഠത്തില്‍ സമാപിച്ചു. തൃക്കാക്കര വാഴക്കാലയില്‍ നിന്നാരംഭിച്ച് ചെമ്പുമുക്ക് വഴി ആലിന്‍ചുവട് വെടിയൂര്‍ മഠം ക്ഷേത്രാങ്കണത്തില്‍ സമാപിച്ചു. ചോറ്റാനിക്കര വടവുകോട്, പുത്തന്‍കുരിശ്, തിരുവാണിയൂര്‍, ചോറ്റാനിക്കര, ആമ്പലൂര്‍, എടക്കാട്ടുവയല്‍, മുളന്തുരുത്തി, ഗ്രാമപഞ്ചായത്തുകളിലെ 38 കേന്ദ്രങ്ങളില്‍നിന്ന് വൈകുന്നേരം നാലോടെ പുറപ്പെട്ട ശോഭായാത്രകള്‍ 14 പ്രധാന ക്ഷേത്രങ്ങളില്‍ സമാപിച്ചു. ഏരൂര്‍ ഭാഗത്ത് പുത്തന്‍കുളങ്ങര മഹാദേവ ക്ഷേത്രം, മാരംകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, പിഷാരി കോവില്‍ ക്ഷേത്രം, കണിയാമ്പുഴ ജങ്ഷനില്‍ വൈളാംഭഗവതി ക്ഷേത്രം, ശാസ്താ ക്ഷേത്രം, അന്തിമഹാകാളന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ മുതുകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ഇരുമ്പനത്ത് കളരിക്കല്‍ ജങ്ഷന്‍, ചിത്രപ്പുഴ വട്ടോലില്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ മേഖലയില്‍ ബാല ദിനാഘോഷം നടത്തി. ചക്കംകുളങ്ങര, പള്ളിപ്പറമ്പ്, മേക്കര ചാലിയാത്ത്, തെക്കുംഭാഗം, ആലുങ്കല്‍ തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ നിന്നത്തെിയ ശോഭായാത്രകള്‍ സ്റ്റാച്യു ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സമാപിച്ചു. തൃക്കാക്കരയില്‍ വര്‍ണാഭമായ ശോഭായാത്രകള്‍ നടന്നു. തൃക്കാക്കരയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അലങ്കരിച്ച വാഹനങ്ങളില്‍ മഹാശോഭായാത്ര തുടങ്ങിയ വാഴക്കാല മൊറാര്‍ജി ദേശായി ഗ്രൗണ്ടില്‍ ഒത്തുകൂടി. അവിടെനിന്ന് പാടിവട്ടം ആലിന്‍ചുവട് വെടിയൂര്‍ മഠം ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി. മറ്റൊരു ശോഭായാത്ര തുതിയൂര്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് തുതിയൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. മട്ടാഞ്ചേരിയില്‍മഹാശോഭായാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി - ഫോര്‍ട്ടുകൊച്ചി മേഖലകളില്‍ 16 സ്ഥലങ്ങളില്‍ നിന്നുമായി പുറപ്പെട്ട ശോഭായാത്ര കൂവപ്പാടത്ത് സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി ടി.ഡി സ്കൂളില്‍ സമാപിച്ചു. പള്ളുരുത്തി ഏറനാട് വനദുര്‍ഗാ ക്ഷേത്രം, കോതകുളങ്ങര ശാസ്താ ക്ഷേത്രം, ഇടക്കൊച്ചി ബസ്സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു. പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്രം, വ്യാസപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര മാരമ്പിള്ളി ക്ഷേത്രാങ്കണത്തിലും സമാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.