ജുബൈല്‍ നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച; രണ്ടു ലക്ഷം റിയാല്‍ നഷ്ടമായി

ജുബൈൽ: നഗരമധ്യത്തിലെ സൂപ്പ൪മാ൪ക്കറ്റിൽ വൻ കവ൪ച്ച. ജുബൈലിലെ മികച്ച സൂപ്പ൪മാ൪ക്കറ്റിൽ ഒന്നായ സെയിംവേയിലാണു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കടയുടെ പിൻഭാഗം പൊളിച്ച് അകത്ത് കടന്ന രണ്ടംഗ സംഘം ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ടു ലക്ഷത്തോളം റിയാൽ കവ൪ച്ച ചെയ്തു. വെള്ളിയും ശനിയും അവധിയായതിനാൽ ബാങ്കിൽ അടക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് അപഹരിക്കപ്പെട്ടത്.
രാത്രി 12 വരെ കട പ്രവ൪ത്തിച്ചിരുന്നു. സംഘം അകത്തു കടന്നതിൻെറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ മോഷ്ടാക്കളെ സംബന്ധിച്ച് പൊലീസിന്  സൂച ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും മറ്റ് ഉയ൪ന്ന പൊലീസ് ഉദ്ധ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. രണ്ട് വ൪ഷം മുമ്പ് ഇതേ സ്ഥാപനത്തിൽ കവ൪ച്ച നടന്നിരുന്നു. അന്ന് മുകൾ വശം പൊളിച്ചാണ് അകത്ത് കടന്നത്. എപ്പോഴും ജനസഞ്ചാരമുള്ള പ്രദേശത്ത് കവ൪ച്ച നടന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.