കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയുടെ ദുരിതം തീരുന്നില്ല

പത്തനംതിട്ട: സ൪വീസുകളുടെ അനുപാതത്തിന് ബസുകളും ജീവനക്കാരുമില്ലാത്തതുമൂലം പത്തനംതിട്ട കെ.എസ്.ആ൪.ടി.സി ഡിപ്പോയുടെ പ്രവ൪ത്തനം താളംതെറ്റുന്നു. 82 ഷെഡ്യൂൾ നടത്താൻ 85 ബസുകളാണ് ഡിപ്പോയിലുള്ളത്. പഴക്കം ചെന്നതുമൂലം ഇതിൽ പലതും കട്ടപ്പുറത്തായിരിക്കും. ഇതിൽ 25 ബസുകൾ കാലാവധി കഴിഞ്ഞതാണ്. സൂപ്പ൪ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ച൪ ബസുകളിൽ പലതും പഴക്കം ചെന്നതാണ്. സൂപ്പ൪ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ച൪ ബസുകളിൽ പലതും പഴക്കംമൂലം ഓ൪ഡിനറി സ൪വീസിലേക്ക് മാറ്റേണ്ടതാണ്. പകരം ബസില്ലാത്തതുകൊണ്ട് ഫാസ്റ്റ് ആയിതന്നെ സ൪വീസ് നടത്തുകയാണ്. കോയമ്പത്തൂ൪, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ റൂട്ടുകളിലാണ് സൂപ്പ൪ഫാസ്റ്റ് സ൪വീസ് നടത്തുന്നത്. 24 ഫാസ്റ്റ് പാസഞ്ച൪ സ൪വീസുകളും പത്തനംതിട്ടയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നു.82 ഷെഡ്യൂളുകളിൽ സ൪വീസ് നടത്തുന്നുണ്ടെങ്കിലും 65 എണ്ണത്തിനു പോകേണ്ട ഡ്രൈവ൪മാരും കണ്ടക്ട൪മാരുമേ ഡിപ്പോയിലുള്ളൂ. 20 ഡ്രൈവ൪മാരുടെയും 20 കണ്ടക്ട൪മാരുടെയും കുറവ് ഇവിടെയുണ്ട്. ജീവനക്കാരില്ലാത്തതിനാൽ പല ബസുകളുടെയും സ൪വീസ് നി൪ത്തിവെക്കേണ്ടിവരുന്നു. ഡിപ്പോയിലെ ഡ്രൈവ൪മാരുടെയും കണ്ടക്ട൪മാരുടെയും അപര്യാപ്തത എം പാനൽ ജീവനക്കാരെ നിയോഗിച്ച് അടിയന്തരമായി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം കലക്ടറേറ്റിൽ കെ.എസ്.ആ൪.ടി.സിയുടെ പ്രശ്നങ്ങൾ ച൪ച്ച ചെയ്യുന്നതിന് ചേ൪ന്ന യോഗത്തിലാണ് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. പത്തനംതിട്ട ഡിപ്പോയിലെ വരുമാനം വ൪ധിപ്പിക്കുന്നതിനും പ്രവ൪ത്തനം മെച്ചപ്പെടുത്തുന്നതിനുമായി 12 നി൪ദേശങ്ങൾ അന്ന് കെ.എസ്.ടി വ൪ക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) മന്ത്രി സമ൪പ്പിച്ചിരുന്നു. പത്തനംതിട്ട-തൊടുപുഴ, ആങ്ങമൂഴി-അടൂ൪ റൂട്ടുകളിൽ ചെയിൻ സ൪വീസ് ആരംഭിക്കുക, മധുര, പളനി എന്നിവിടങ്ങളിലേക്ക് സംസ്ഥാനാന്തര സ൪വീസ് നടത്തുക, പത്തനംതിട്ട-മൂന്നാ൪ ഫാസ്റ്റ് പാസഞ്ച൪ സ൪വീസ് ആരംഭിക്കുക എന്നിവ ഇതിലെ പ്രധാന ആവശ്യങ്ങളായിരുന്നു. പഴയ ബസുകൾക്ക് പകരം പുതിയ ബസ് നൽകുക, ടയ൪, സ്പെയ൪ പാ൪ട്സ് എന്നിവയുടെ ക്ഷാമം പരിഹരിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക തുടങ്ങിയവയും യൂനിയൻ ആവശ്യപ്പെട്ടിരുന്നു. അടിയന്തര നടപടി മന്ത്രി വാഗ്ദാനം ചെയ്തെങ്കിലും പരിഹാരം ഇപ്പോഴും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.