കാഞ്ഞിരപ്പള്ളിയുടെ വികസനക്കുരുക്കഴിക്കാന്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

കാഞ്ഞിരപ്പള്ളി: വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം കണ്ടത്തൊന്‍ എന്‍. ജയരാജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം നടത്തി. ദേശിയപാതക്ക് സമാന്തരമായി ബൈപാസ് നിര്‍മാണം, ഐ.എച്ച്.ആര്‍.ഡി കോളജിന് കെട്ടിടം, ഫയര്‍ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍, സ്കില്‍ പാര്‍ക്ക് എന്നിവക്ക് സ്ഥലം കണ്ടത്തെുക എന്നതാണ് ലക്ഷ്യം. ഇതിനായി സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബി.ജയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എ. ഷമീര്‍, ജില്ലാ പഞ്ചായത്ത് അംഗം മറിയാമ്മ ജോസഫ്. പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷനും റവന്യൂ വകുപ്പിന്‍െറ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനും സ്ഥലം കണ്ടത്തെി ഉടന്‍ കെട്ടിടം നിര്‍മിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ അടങ്ങിയ പ്രത്യേക സമിതിയെ നിയോഗിച്ചു. ഫയര്‍ സ്റ്റേഷനായി കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തിന്‍െറ അതിര്‍ത്തിയില്‍ ചിറക്കടവ് പഞ്ചായത്തില്‍ പുറമ്പോക്ക് ഭൂമി കണ്ടത്തെിയിട്ടുണ്ട്. ഇത് അളന്ന് തിട്ടപ്പെടുത്താന്‍ എം.എല്‍.എ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേന വിഭാഗത്തിലെ ജീവനക്കാര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയുകയാണ്. പൊലീസ് സ്റ്റേഷനുവേണ്ടി, മുമ്പ് കടബാധ്യതയാല്‍ പൂട്ടിയ സഹകരണ കോളജിന്‍െറ സ്ഥലം ഉപാധികളോടെ ഏറ്റെടുത്ത് ഇവിടെ കെട്ടിടം നിര്‍മിക്കാനാണ് നീക്കം. ഇതിന് സ്ഥാപന ഉടമകളുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. ഐ.എച്ച്.ആര്‍.ഡി കോളജ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ അനുവദിച്ചപ്പോള്‍ മുതല്‍ കോളജിനായി സ്ഥലം കണ്ടത്തൊന്‍ ശ്രമങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍, ഇതുവരെ കണ്ടത്തൊനായില്ല. നിലവില്‍ പേട്ട ഗവ.ഹൈസ്കൂളിന്‍െറ ഒഴിഞ്ഞ കെട്ടിടത്തിലും പുത്തനങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തില്‍ വാടകക്കുമാണ് കോളജിന്‍െറ പ്രവര്‍ത്തനം. ബ്ളോക് പഞ്ചായത്ത് ഓഫിസിന് സമീപം കോളജിനായി സ്ഥലം നല്‍കാമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞില്ല. പേട്ട ഗവ.ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് കോളജ് നിര്‍മിക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ സ്ഥലം ലഭ്യമാണ്. എന്നാല്‍, സ്കൂള്‍ പരിസരത്ത് കോളജ് പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ സ്കൂള്‍ പി.ടി.എ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യത്തില്‍ തുടര്‍ന്ന് ചര്‍ച്ച നടത്താന്‍ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മാണം ആരംഭിച്ച പ്രധാന ബൈപാസ് നിയമക്കുരുക്കിലായ സാഹചര്യത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അംഞ്ചഗ സമിതിയെ നിയോഗിച്ചു. പഞ്ചായത്ത് വളവില്‍നിന്ന് ആരംഭിച്ച് പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിനരികില്‍ എത്തുന്നവിധമുള്ള ബൈപാസ് സ്വകാര്യവ്യക്തി സ്ഥലം നല്‍കാന്‍ തയാറല്ളെന്ന് കാട്ടി ഹൈകോടതിയെ സമീപിച്ചതോടെ പാതി വഴിയില്‍ നിലച്ചിരുന്നു.എല്ലാ നിയോജകമണ്ഡലങ്ങളിലും അനുവദിച്ച സ്കില്‍ പാര്‍ക്ക് കാഞ്ഞിരപ്പള്ളിക്കും ലഭിച്ചെങ്കിലും എവിടെ സ്ഥാപിക്കുമെന്ന ആശങ്കയിലായിരുന്നു അധികൃതര്‍. ഒടുവില്‍ ഖരമാലിന്യ സംസ്കരണപ്ളാന്‍റ് നിര്‍മിക്കാന്‍ വിഴിക്കിത്തോട്ടില്‍ പഞ്ചായത്ത് വാങ്ങിയ ഒന്നരയേക്കര്‍ ഭൂമി സ്കില്‍ പാര്‍ക്കിനായി വിനിയോഗിക്കാനാണ് തീരുമാനം. നേരത്തേ ഖരമാലിന്യ പ്ളാന്‍റ് ജനവാസ മേഖലയില്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ പഞ്ചായത്ത് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഈ സ്ഥലം സ്കില്‍ പാര്‍ക്കിനായി നല്‍കുന്നതോടെ മേഖലയിലെ വികസന പ്രതീക്ഷകളും ഉയരുകയാണ്. കാഞ്ഞിരപ്പള്ളിയില്‍ മീഡിയ സെന്‍റര്‍ നിര്‍മിക്കാനായി നിര്‍ദിഷ്ട മിനി ബൈപാസിനരികില്‍ സ്ഥലം നല്‍കാന്‍ തീരുമാനമായി. പേട്ടക്കവലയില്‍നിന്ന് കുരിശുങ്കല്‍ ജങ്ഷന്‍വരെ ചിറ്റാര്‍ പുഴക്കരികിലൂടെ നിര്‍മിക്കുന്ന മിനി ബൈപാസിന്‍െറ അരികിലാണ് ഇതിന് സ്ഥലം കണ്ടത്തെിയിരിക്കുന്നത്. സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് താലൂക്ക് സര്‍വേയര്‍ക്ക് കത്ത് നല്‍കി. കെട്ടിടനിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.