കാടുകയറിയ പ്ളാറ്റ്ഫോമും സാമൂഹികവിരുദ്ധരും; ഇരവിപുരം സ്റ്റേഷനില്‍ യാത്രക്കാര്‍ ഭീതിയില്‍

ഇരവിപുരം: കാടുമൂടിയ പ്ളാറ്റ്ഫോമും സാമൂഹികവിരുദ്ധരും ഇരവിപുരം റെയില്‍വേ സ്റ്റേഷനിലത്തെുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റേഷന്‍ ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും താവളംകൂടിയായി മാറിയിട്ടുണ്ട്. സ്റ്റേഷന്‍െറ പ്ളാറ്റ്ഫോമില്‍ തമ്പടിക്കുന്ന സാമൂഹികവിരുദ്ധ സംഘങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. പ്ളാറ്റ്ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന ബെഞ്ചുകളെല്ലാം കാടുകയറിയ നിലയിലാണ്. സമീപത്തുകൂടി ഇഴജന്തുക്കള്‍ ഇഴഞ്ഞുനീങ്ങുന്നതിനാല്‍ യാത്രക്കാര്‍ ഭയത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്. യാത്രക്കാരോട് സാമൂഹികവിരുദ്ധര്‍ പണംചോദിക്കുന്നതും കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തുന്നതും പതിവായി മാറിയിട്ടുണ്ട്. സ്റ്റേഷനിലെ ടിക്കറ്റ് വിതരണം കരാര്‍ നല്‍കിയിരിക്കുന്നതിനാല്‍ ടിക്കറ്റ് വിതരണക്കാരും യാത്രക്കാരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കാട്ടാറില്ല. അടുത്തുള്ള ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങി സ്റ്റേഷന്‍ പ്ളാറ്റ് ഫോമിലത്തെി മദ്യപിക്കുന്നതും പതിവായിട്ടുണ്ട്. അതേസമയം പ്ളാറ്റ്ഫോമിന് ഉയരക്കുറവ് ഉള്ളതിനാല്‍ ട്രെയിനില്‍ കയറുന്നതിന് സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. സ്റ്റേഷന്‍െറ ഒരുവശത്ത് ഉയരത്തില്‍ പുതിയ പ്ളാറ്റ്ഫോം നിര്‍മിച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും ട്രെയിന്‍ നിര്‍ത്തുന്നത് ഉയരം കുറഞ്ഞ പ്ളാറ്റ്ഫോമിലാണ്. പ്ളാറ്റ്ഫോമിലെ സാമൂഹികവിരുദ്ധരുടെ ശല്യം അവസാനിപ്പിക്കാന്‍ ആര്‍.പി.എഫിന്‍െറയും ഇരവിപുരം പൊലീസിന്‍െറയും ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പുത്തന്‍പുരയില്‍ അധികൃതരോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.