പൂവിളിയുമായി തിരുവോണത്തിലേക്ക്

പാലക്കാട്: നന്മയുടെയും സമ്പല്‍ സമൃദ്ധിയുടെയും സന്ദേശവുമായത്തെുന്ന ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. തിരുവോണത്തിന് ഒരു നാള്‍ ബാക്കി നില്‍ക്കെ പൂക്കളമിട്ടും മത്സരങ്ങള്‍ നടത്തിയും സദ്യ വിളമ്പിയും നിര്‍ധനര്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കിയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു. മലമ്പുഴ ഗാര്‍ഡനില്‍ ജോലി ചെയ്യുന്ന എസ്.ടി.യു തൊഴിലാളികളുടെ കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.എം. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. എം.എസ്. നാസര്‍, ടി.എ. അബൂബക്കര്‍, സെയ്ദ് അലവി പൂളക്കാട്, മുഹമ്മദലി പുതുനഗരം, കെ.കെ. അബ്ദുസലാം, ഹക്കീം ഒലവക്കോട്, എം. അബ്ദുല്ല, മുഹമ്മദ് ഷബീര്‍ മുണ്ടൂര്‍, കാസിം മേപ്പറമ്പ്, അലി മോന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കാട്: എസ്.എന്‍.ഡി.പി യൂനിയന്‍ വനിതാ സംഘത്തിന്‍െറ നേതൃത്വത്തില്‍ ഓണസദ്യ നടത്തി. വനിതാസംഘം പ്രസിഡന്‍റ് പ്രേമകുമാരി ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആര്‍. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ആര്‍. ഭാസ്കരന്‍, എ. ഗംഗാധരന്‍, യു. പ്രഭാകരന്‍, ബി. വിശ്വനാഥന്‍, അരവിന്ദാക്ഷന്‍, പ്രകാശന്‍ രവീന്ദ്രന്‍, അനന്തകൃഷ്ണന്‍, ശുദ്ധോധനന്‍, പ്രജീഷ് പ്ളാക്കല്‍, വി. സുരേഷ്, പത്മാവതി എന്നിവര്‍ സംസാരിച്ചു. ആലത്തൂര്‍: കാവശ്ശേരി നൊച്ചിപറമ്പ് അങ്കണവാടിയില്‍ അമ്മമാരുടെയും കൗമാരക്കാരുടെയും നേതൃത്വത്തില്‍ നടന്ന ഓണസദ്യ വാര്‍ഡ് അംഗം സിന്ധു ഉദ്ഘാടനം ചെയ്തു. അങ്കണവാടി പ്രവര്‍ത്തകരായ വിജയം, സുന്ദരി എന്നിവര്‍ നേതൃത്വം നല്‍കി. ആലത്തൂര്‍: കാവശേരി നവപുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബും നെഹറു യുവകേന്ദ്രയും സംയുക്തമായി ആറുമുതല്‍ ഒമ്പതുവരെ ഓണോത്സവം സംഘടിപ്പിക്കും. വടംവലി മത്സരം, കുട്ടികളുടെ കലാപരിപാടികള്‍, കലാകായിക മത്സരം, സംഗീതസായാഹ്നം, പൂക്കളമത്സരം, ഉറിയടി മത്സരം, വനിതാവടംവലി മത്സരം എന്നിവ ഉണ്ടായിരിക്കും. ഒമ്പതിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി.എന്‍. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്യും. പത്തിരിപ്പാല: ഒരുമ വെല്‍ഫെയര്‍ സൊസൈറ്റി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം സംഗീതജ്ഞന്‍ മാങ്കുറുശ്ശി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് അനസ് സക്കീര്‍ അധ്യക്ഷത വഹിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ശംസുദ്ദീന്‍ മാങ്കുറുശ്ശി, റഹീമ റസാഖ്, ഹജാറ ഇബ്രാഹീം, സഹീദ, അജിത എന്നിവര്‍ സംസാരിച്ചു. സഹീദ സ്വാഗതവും അജിത നന്ദിയും പറഞ്ഞു. കൊല്ലങ്കോട് : ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പൂരാട ദിനത്തില്‍ 30ലധികം പൂക്കള മത്സരങ്ങള്‍ നടന്നു. അയല്‍ക്കൂട്ടങ്ങള്‍ മുതല്‍ ആശുപത്രികളില്‍ വരെയാണ് പൂക്കളമത്സരം സംഘടിപ്പിച്ചു. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിന്‍െറ ഭാഗമായി സദ്യയും പൂക്കളമിടലും നടന്നു. പലയിടത്തും അധ്യാപക ദിനാഘോഷവും ഇതോടൊപ്പം നടത്തി. സായ് ആശുപത്രിയിലും നഴ്സിങ് സ്ക്കൂളിലും നടത്തിയ പൂക്കള മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി. വടക്കഞ്ചേരി: കെ.എസ്.എഫ്.ഇ ശാഖയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. മാനേജര്‍ ഷഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സത്യനാഥന്‍, സുര്‍ജിത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ നടന്നു. പത്തിരിപ്പാല: മങ്കര പൊലീസ് സ്റ്റേഷനില്‍ പൂക്കളമിട്ട് ഓണാഘോഷം നടന്നു. സ്റ്റേഷനിലെ 20ഓളം പൊലീസുകാരും വനിതാ പൊലീസുകാരും ഓണാഘോഷത്തില്‍ പങ്കെടുത്തു. എസ്.ഐ ദേവദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ഷിജിത് അധ്യക്ഷത വഹിച്ചു. എ.എസ്.ഐ ജയപ്രകാശ്, ശ്രീധരന്‍, ഫിറോസ് എന്നിവര്‍ സംസാരിച്ചു. വണ്ടിത്താവളം: പെരുമാട്ടി ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ ചികിത്സാ പദ്ധതിയുടെ ഭാഗമായി കിടപ്പിലായ 81 രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.കെ. പത്മനാഭനുണ്ണി ഓണക്കിറ്റ് വിതരണം ചെയ്തു. ഷീബ രാധാകൃഷ്ണന്‍, കെ. നാരായണന്‍ കുട്ടി, ആര്‍. ഷര്‍മിള, വിനോദ് ബാബു, ഡോ. ബിപിന്‍ ചാക്കോ, കെ.ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.