തൊടുപുഴ: ജീവനക്കാരുടെ ക്ഷാമം മൂലം ജില്ലയില്‍ എക്സൈസ് വിഭാഗത്തിന്‍െറ പരിശോധന താളം തെറ്റുന്നു. ബാറുകള്‍ അടച്ചതോടെ ഹൈറേഞ്ച് മേഖലയടക്കം വ്യാജമദ്യമാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ജില്ലയില്‍ 1500 എക്സൈസ് ഓഫിസര്‍മാര്‍ വേണ്ടിടത്ത് 400 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. തൊടുപുഴ റേഞ്ചിലെ സ്ഥിതി ഏറെ ദയനീയമാണ്. 22 ഓഫിസര്‍മാരാണ് ഇവിടെ ഉള്ളത്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തൊടുപുഴ റേഞ്ചിന്‍െറ പരിധിയിലാണ്. ഇവിടങ്ങളിലെല്ലാം പോകാന്‍ ഒരു ജീപ്പു മാത്രമാണുള്ളത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തത്തെുമ്പോഴേക്ക് സംഘങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടാകും. മുള്ളരിങ്ങാട്, പട്ടയക്കുടി, കഞ്ഞിക്കുഴി, വാഴത്തോപ്പ് എന്നിങ്ങനെ ഏറെ ദുര്‍ഘടം പിടിച്ച വഴികളിലൂടെയാണ് യാത്ര. ഇവിടങ്ങളിലേക്കുള്ള യാത്രക്കിടെ പലപ്പോഴും വിവരങ്ങള്‍ ചോരും. വാഹനം കാണുന്ന ഉടന്‍ തന്നെ ഫോണിലും മറ്റും ഇവര്‍ വിവരങ്ങള്‍ കൈമാറുകയാണ് ചെയ്യുന്നത്. തൊടുപുഴക്ക് ഒരു റേഞ്ച് ഓഫിസ് കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല.നിലവിലെ സ്ഥിതി നേരിടാന്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം സ്ക്വാഡുകള്‍ രംഗത്തുണ്ട്. എങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. ചെക് പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രിവന്‍റീവ് ഓഫിസര്‍, രണ്ട് എക്സൈസ് ഗാര്‍ഡുമാര്‍ എന്നിവര്‍ ഉണ്ടായിരിക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ പകരം ഉദ്യോഗസ്ഥരത്തൊതെ പോസ്റ്റ് വിട്ടുപോകാന്‍ പാടില്ല. ഉദ്യോഗസ്ഥരുടെ കൈവശമുള്ള പണത്തിന്‍െറ കാഷ് രജിസ്റ്റര്‍ ചെക്പോസ്റ്റില്‍ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കണം. ചെക്പോസ്റ്റിന് സമീപം മറ്റുള്ളവരെ ചുറ്റിത്തിരിയാന്‍ അനുവദിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തിയിലെ വനം, വില്‍പന നികുതി, മോട്ടോര്‍ വാഹനം, പൊലീസ് ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് തടയാന്‍ സഹകരിക്കണം. ജില്ലയിലെ അഞ്ച് ചെക്പോസ്റ്റുകളിലും സംസ്ഥാനാന്തര ഊടുവഴികളിലും അതിര്‍ത്തിമേഖലകളിലും പ്രത്യേക ജാഗ്രത പുലര്‍ത്തും. അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ കള്ളക്കടത്ത് സാധനങ്ങളുമായി പിടിയിലായാല്‍ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ളെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.