അരൂര്‍: ചെമ്മീന്‍ പീലിങ് ഷെഡിനുനേരെ ഉണ്ടായ ആക്രമണത്തില്‍ ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. വാഹനം തല്ലിത്തകര്‍ത്തു. ചെമ്മീന്‍ നശിപ്പിച്ചതായും പരാതി. എരമല്ലൂര്‍ കാക്കത്തുരുത്ത് റോഡില്‍ കോലത്തുശ്ശേരി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെമ്മീന്‍ പീലിങ് ഷെഡിനുനേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഒരുസംഘം ആളുകള്‍ ഷെഡിനുള്ളിലേക്ക് ഇരച്ചുകയറി കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തൊഴിലാളികളായ എരമല്ലൂര്‍ സ്വദേശി ചെല്ലമ്മ (35), ശോഭ (42), മണി (60), കൗസല്യ (62) ചന്ദ്രമതി (60), മിനിലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി മുത്തുകുമാര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിക്ക് പുറത്തുകിടക്കുകയായിരുന്ന വാഹനവും മലിനജലം ഒഴുകുന്ന സംവിധാനങ്ങളും തകര്‍ത്തു. മാലിന്യം കാക്കത്തുരുത്ത് കായലിലേക്ക് ഒഴുക്കുന്നതിലുള്ള പ്രതിഷേധമായിരുന്നു ആക്രമണമെന്ന് പറയുന്നു. അക്രമികള്‍ പിരിഞ്ഞുപോയശേഷമാണ് അരൂര്‍ പൊലീസ് സ്ഥലത്ത് എത്തിയതെന്നും ആരോപണമുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എസ്.ഐ. വിക്രമന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.