ടാക്സി കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചു 60 മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു

ദോഹ: രണ്ട് മാസമായി ശമ്പളം ലഭിക്കാതെ ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബ൪ ക്യാമ്പിൽ കഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളമായി 900 റിയാൽ വീതം നൽകാൻ കമ്പനി തയാറായി. പ്രശ്നവുമായി ഇന്ത്യൻ എംബസിയെ സമീപിച്ച തൊഴിലാളികളിൽ മലയാളികളായ അറുപതിലേറെ നാട്ടിലേക്ക് തിരിച്ചുപോകാനും തയാറെടുക്കുകയാണ്.
പുതുതായി തുടങ്ങുന്ന ടാക്സി കമ്പനിയിലേക്ക് കൊണ്ടുവന്ന 200-ഓളം തൊഴിലാളികൾ രണ്ട് മാസമായിട്ടും ശമ്പളം ലഭിക്കാതെ നരകിക്കുന്നത് ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ റിപ്പോ൪ട്ട് ചെയ്തിരുന്നു. പൊലീസ് ഇടപെട്ടതിനത്തെുട൪ന്നാണ് മാസം 900 റിയാൽ വീതം നൽകാൻ കമ്പനി തയാറായത്. എന്നാൽ, ഇവ൪ക്ക് ഭക്ഷണത്തിനായി കമ്പനി ചെലവഴിച്ച തുക കഴിച്ച് ബാക്കി തുകയേ നൽകൂ. ആഴ്ച തോറും നൽകിയിരുന്ന 100 റിയാൽ കണക്കൂകൂട്ടി 900 റിയാലാണ് ഭക്ഷണത്തിൻെറ ചെലവിൽ കൂട്ടുക. ഫലത്തിൽ രണ്ട് മാസത്തെ അടിസ്ഥാന ശമ്പളമായി 900 റിയാലാണ് ഇവ൪ക്ക് കിട്ടുക. പിന്നീട് ജോയിൻ ചെയ്തവ൪ക്ക് ദിവസം 30 റിയാൽ കണക്കുകൂട്ടിയും ശമ്പളം നൽകും. ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകിയ തൊഴിലാളികളെ കമ്പനി അധികൃത൪ ഭീഷണിപ്പെടുത്തിയതോടെയാണ് പ്രശ്നം പുറത്തറിഞ്ഞത്. കമ്പനി അധികൃത൪ തന്നെ പൊലീസിനെ വിളിച്ചെങ്കിലും തൊഴിലാളികളിൽ നിന്ന് നിജസ്ഥിതി മനസിലാക്കിയ പൊലീസ് ശമ്പളം നൽകാൻ നി൪ദേശിക്കുകയായിരുന്നു. കമ്പനിയുടെ പി.ആ൪.ഒയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കമ്പനിയിൽ തുടരാൻ താൽപര്യമില്ളെന്നറിയിച്ച അറുപതിലേറെ മലയാളികളാണ് തിരിച്ചുപോകാൻ സന്നദ്ധരായത്. 120 മലയാളികളടക്കം 140 ഓളം ഇന്ത്യക്കാരും 20 ബംഗ്ളാദേശുകാരും 40 നേപ്പാൾ സ്വദേശികളുമടക്കം 200-ഓളം പേരെയാണ് റിക്രൂട്ട് ചെയ്തത്. തിരിച്ചുപോകുന്നവ൪ക്ക് ടിക്കറ്റിനുള്ള പണം കമ്പനി നൽകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള സിഗോക്സ് ഇൻറ൪നാഷണൽ എന്ന ട്രാവൽ ഏജൻസിയാണ് വിവിധ ജില്ലക്കാരായ തൊഴിലാളികളെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തത്. കമ്പനി പ്രവ൪ത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ ഇവ൪ക്ക് ശമ്പളം നൽകിയിരുന്നില്ല. ഭക്ഷണത്തിനായി ചെറിയ തുക വായ്പ നൽകുകയാണ് ചെയ്തിരുന്നത്. 1000 ഡ്രൈവ൪മാരെ നിയമിച്ച ശേഷമേ കമ്പനി പ്രവ൪ത്തനം തുടങ്ങൂ എന്നാണ് അറിയിച്ചിരുന്നത്.
അടിസ്ഥാന ശമ്പളമെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് നൽകിയതിനെ തുട൪ന്നാണ് അധികൃതരത്തെി പ്രശ്നമുണ്ടാക്കിയത്. കത്തിൽ ഒപ്പിട്ട ആദ്യത്തെ അഞ്ച് പേരെ നാട്ടിലേക്ക് തിരികെ കയറ്റിവിടാനായി ടിക്കറ്റ് ഉൾപ്പെടെയുമായാണ് ഇവ൪ എത്തിയത്. ഇതിന് തൊഴിലാളികൾ തയാറാവാതിരുന്നതിനെ തുട൪ന്ന് ക്യാമ്പിൻെറ ഗേറ്റ് പൂട്ടിയിടുകയും ട്യൂബ് ലൈറ്റുകൾ തക൪ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
വിസക്കായി നൽകിയ 70,000 രൂപയിൽ ടിക്കറ്റിൻെറ പണം കഴിച്ച് തിരിച്ചുനൽകണമെന്ന് ഇന്ത്യൻ എംബസി അധികൃത൪ ട്രാവൽ ഏജൻസിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകൃത ഏജൻസിയാണെങ്കിലും ഇവരുടെ ലൈസൻസിൻെറ കാലാവധി കഴിഞ്ഞതായാണ് മനസിലാവുന്നതെന്ന് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ പി.എസ്. ശശികുമാ൪ പറഞ്ഞു. നേപ്പാളികളിൽ ഒരുവിഭാഗവും നാട്ടിലേക്ക് തിരിച്ചുപോകാൻ തയാറായിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.