??????????????? ?????? ???????????????? ??????? ?????????? ????????????? ?????????? ????????????????????? ???????? ????????????????????? ???????????

സ്വദേശി വനിതയുടെ കൊല: പാക് സ്വദേശിക്കെതിരായ വിചാരണ പുനരാരംഭിച്ചു

ദോഹ: സ്വദേശി വനിതയെ കൊലപ്പെടുത്തിയ കേസിൽ പാക് സ്വദേശിയായ തോട്ടപ്പണിക്കാരനെതിരായ വിചാരണ ക്രിമിനൽ കോടതിയിൽ പുനരാരംഭിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകൾ ആഗസ്റ്റ് 27ന് നടന്ന വിചാരണക്കിടെ അന്വേഷണ ഉദ്യേഗസ്ഥ൪ കോടതിയിൽ ഹാജരാക്കി. 34 വയസുള്ള പ്രതിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരാവാതിരുന്നതാണ് വിചാരണ നീണ്ടുപോകാൻ കാരണമായത്. പുതിയ അഭിഭാഷകൻ ചുമതലയേറ്റതോടെയാണ് വിചാരണ വീണ്ടും ആരംഭിച്ചത്.
കഴിഞ്ഞ മെയ് മാസമാണ് 68 വയസുള്ള സ്വദേശി സ്ത്രീയെ കൊലപ്പെടുത്തിയത്. തോട്ടം നനച്ചുകൊണ്ടിരിക്കെ തലക്കടിക്കുകയും പിന്നീട് വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചുകൊല്ലുകയും ചെയ്തുവെന്നാണ് കേസ്. വളരെ ക്രൂരമായാണ് കൊല നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ പറഞ്ഞു. കൊലപ്പെടുത്തിയ സ്ത്രീയുടെ രക്തം കൊണ്ട് പ്രതി കിടക്കയിൽ പേരെഴുതിയതായി കേസ് അന്വേഷിച്ച കേണൽ കോടതിയിൽ ബോധിപ്പിച്ചു. പ്രതിയുടെ പേരിൻെറ അവസാന ഭാഗമായ ഖാൻ എന്ന് എഴുതിയതായാണ് കരുതുന്നത്. സ്ത്രീയുടെ മുഖത്തടക്കം ശരീരത്തിൽ നിരവധി മുറിവുകൾ  ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ കോടതിയിൽ അറിയിച്ചു. ജൂൺ 23നാണ് കേസിൻെറ വിചാരണ തുടങ്ങിയത്. അന്ന് തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം രണ്ട് സാക്ഷികളെ ബുധനാഴ്ച കോടതി വിസ്തരിച്ചു. പ്രതിയിൽ നിന്ന് ബ്ളഡ് മണി സ്വീകരിക്കാൻ തയാറാണോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനൊപ്പം കുറ്റക്കാരനാണെന്ന് കണ്ടത്തെിയാൽ വധശിക്ഷ നൽകണമെന്നും ഇരയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. കേസിൻെറ വിസ്താരം ഇനി ഒക്ടോബ൪ 21ന് നടക്കും. മറ്റുള്ളവരുടെ മുമ്പിൽ വെച്ച് അവഹേളിച്ചതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയതായി നേരത്തെ പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തിരുന്നു.
മരിച്ച സ്ത്രീയുടെ സഹോദരൻെറ കൃഷിയിടത്തിലെ ജോലിക്കാരനാണ് പ്രതി.
ഇടക്കിടെ അവരുടെ വീട്ടിലേക്കും സ്പോൺസ൪ ഇയാളെ ജോലിക്ക് അയക്കാറുണ്ട്. ആ സമയത്ത് ഇയാളുടെ മേൽ ഭക്ഷണം എടുത്തൊഴിക്കുകയും മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ശകാരിക്കുകയും ചെയ്തതിൻെറ പ്രതികാരമായാണ് മാസങ്ങൾക്ക് ശേഷം കൃത്യം നടത്തിയതെന്ന് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.