മലയാളി യുവതിയില്‍ നിന്ന് സ്വര്‍ണാഭരണം പിടിച്ചു പറിച്ചു

ദമ്മാം: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയ മലയാളി യുവതിയെ തടഞ്ഞു നി൪ത്തി സ്വ൪ണാഭരണങ്ങൾ പിടിച്ചുപറിച്ചതായി പരാതി. അൽഖോബാ൪ തുഖ്ബ അൽദോസരി ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷൈജിയാണ് കവ൪ച്ചക്കിരയായത്. വ്യാഴാഴ്ച രാവിലെ 7.30 ഓടെ ആശുപത്രി പരിസരത്താണ് സംഭവം. രാത്രി ഷിഫ്റ്റിൽ ജോലി  ചെയ്ത് മടങ്ങിയ ഷൈജിയെ വഴിയിലുണ്ടായിരുന്ന അറബ് വംശജ൪ പിന്തുട൪ന്ന് തടഞ്ഞു നി൪ത്തി ഭീഷണിപ്പെടുത്തി കഴുത്തിലെ മാലയും കൈയിലണിഞ്ഞ മോതിരവും തട്ടിപ്പറിക്കുകയായിരുന്നു. തുഖ്ബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുടുംബ സമേതമാണ് ഷൈജി താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.