ഗസ്സയെ ശക്തിപ്പെടുത്തിയ യുദ്ധമെന്ന് ഇസ്രായേല്‍ പത്രം

തെൽ അവീവ്: സമീപകാല ചരിത്രത്തിലെ ഏറ്റവും മൃഗീയ ആക്രമണം നടത്തിയിട്ടും ഒന്നും നേടാതെയാണ് ഇസ്രായേൽ അവസാനിപ്പിച്ചതെന്ന് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ്.ഫലസ്തീനികളുടെ ചോര ഏറെ ഒഴുകിയിട്ടുണ്ടെങ്കിലും ഇത്തവണ മുറിവിന് ആഴം കൂടിയത് ഇസ്രായേലികൾക്കാണ്.
50 ദിവസത്തെ ആക്രമണത്തിൽ ആരും വിജയിച്ചില്ളെങ്കിലും ആഘോഷിച്ചത് ഹമാസാണ്. ആക്രമണത്തിലെ ഏറ്റവും വലിയ പാഠം ഇസ്രായേൽ സൈനിക ശക്തിയുടെ പോരായ്മയാണെന്നും പത്രം ഓ൪മിപ്പിക്കുന്നു. സ്മാ൪ട്ട്ബോംബുകളും നൂറുനൂറു യുദ്ധ വിമാനങ്ങളും രക്ഷക്കത്തെിയില്ല. അവ കൊണ്ടൊന്നും യുദ്ധം ജയിച്ചുമില്ല. ചില തീവ്രപക്ഷക്കാ൪ നിഷേധിക്കുമെങ്കിലും യുദ്ധം കൊണ്ട് കരുത്തുനേടിയത് ഹമാസ് ആണ്. ഛിന്നഭിന്നമായി പോയിട്ടും ഗസ്സ കൂടുതൽ ശക്തമായി.കൂടുതൽ ബലി നൽകിയതും ഗസ്സയാണ്. ഇസ്രായേൽ കുറച്ചും. പക്ഷേ, രാജ്യാന്തര തലത്തിൽ ഇസ്രായേൽ ഒറ്റപ്പെട്ടു. എന്നുമാത്രമല്ല, ബദൽ ശക്തിയായി ഹമാസ് ഉയ൪ന്നുവരുകയും ചെയ്തു.പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒരു കാര്യം ചെയ്തത് നന്നായി, ഇനിയും മോശമാകുംമുമ്പ് യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു.അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രക്ഷപ്പെടാൻ ഇനി ഒറ്റ വഴിയേ ഉള്ളൂ, ഹമാസിൻെറ ന്യായ യുക്തമായ ആവശ്യങ്ങൾ അംഗീകരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.