കോഴക്കേസില്‍ ഐ.എം.എഫ് മേധാവിക്കെതിരെ അന്വേഷണം

പാരിസ്: നികളസ് സാ൪കോസിക്കു കീഴിൽ ഫ്രഞ്ച് ധനമന്ത്രിയായിരിക്കെ നടത്തിയ വാണിജ്യ ഇടപാടിൽ കോഴ ആരോപിക്കപ്പെട്ട അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീന ലഗാ൪ദിനെതിരെ അന്വേഷണം. 2008ൽ വ്യവസായി ബെ൪ണാഡ് ടാപിളിന് 40 യൂറോ നഷ്ടപരിഹാരം നൽകിയ സംഭവത്തിലാണ് ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്തത്. പ്രമുഖ സ്പോ൪ട്സ് കമ്പനിയായ അഡിഡാസിൻെറ പ്രധാന ഓഹരി പങ്കാളിയായിരുന്ന ടാപിൾ 1993ൽ മിത്തറാങ് മന്ത്രിസഭയിൽ മന്ത്രിയാകാൻ കമ്പനിയിലെ ഓഹരികൾ വിറ്റഴിച്ചിരുന്നു.
ഭാഗികമായി സ൪ക്കാ൪ ഉടമസ്ഥതയിലുള്ള ബാങ്കാണ് ഇടപാടിന് മേൽനോട്ടം വഹിച്ചിരുന്നത്. കമ്പനിയുടെ മൂല്യം ഇടിച്ചുകാണിച്ച് ചെറിയ തുകക്ക് ഇടപാട് ഉറപ്പിക്കുകയായിരു ന്നെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട ടാപിളിന് സാ൪കോസി സ൪ക്കാറാണ് മധ്യസ്ഥ നീക്കമെന്ന നിലക്ക് തുക നൽകിയത്.
തുക അനുവദിച്ചതിൽ അഴിമതിയാരോപിച്ച് നൽകിയ കേസിലാണ് ലഗാ൪ദിനെ ചോദ്യം ചെയ്തത്. മുമ്പും ലഗാ൪ദ് ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. എന്നാൽ, ഇവ൪ക്കെതിരെ കേസ് എടുത്തിട്ടില്ല. അതിനാൽ വിചാരണ ചെയ്യപ്പെടാനുള്ള സാധ്യതയും രൂപപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.