‘ആരോഗ്യസ്പര്‍ശം’ പദ്ധതിക്ക് തുടക്കം

മലപ്പുറം: സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍. കാരുണ്യ ബെനവലന്‍റ് ഫണ്ടുപയോഗിച്ച് 27 ആശുപത്രികളില്‍ സെന്‍ററുകള്‍ ഉടന്‍ ആരംഭിക്കും. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയും കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന്‍സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന ‘ആരോഗ്യസ്പര്‍ശം’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു അധ്യക്ഷത വഹിച്ചു. കെ.പി.എം.ടി.എ സംസ്ഥാന സെക്രട്ടറി ഷരീഫ് പാലോളി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി. സുധാകരന്‍, ടി. വനജ ടീച്ചര്‍, സക്കീന പുല്‍പ്പാടന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ്, ജില്ലാ പഞ്ചായത്തംഗം വി. ഷൗക്കത്ത്, ഡോ. അബൂബക്കര്‍ തയ്യില്‍, കെ.പി.എം.ടി.എ സെക്രട്ടറി കെ. ബാബു, ചീഫ് കോഓഡിനേറ്റര്‍ രമേഷ് കുമാര്‍, ജില്ലാ സെക്രട്ടറി സലീം മുക്കാട്ടില്‍ എന്നിവര്‍ സംബന്ധിച്ചു. കിഡ്നി പേഷ്യന്‍റ്സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍ സ്വാഗതവും കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്‍റ് ഇബ്രാഹീം വെള്ളില നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.