ഖത്തറിനെതിരായ മന്ത്രിയുടെ പ്രസ്താവന ജര്‍മനി തിരുത്തി

ദോഹ: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനെ ഖത്ത൪ സാമ്പത്തികമായി പിന്തുണക്കുന്നതായി ജ൪മൻ മന്ത്രി നടത്തിയ പ്രസ്താവന സ൪ക്കാ൪ തിരുത്തി. പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഖത്ത൪ തീവ്രവാദ ശക്തികളെ സ്വീകരിക്കുന്നതിന് ഒരു തെളിവും ജ൪മനിയുടെ കൈവശമില്ളെന്ന് വിദേശകാര്യ വക്താവ് മാ൪ട്ടിൻ സ്കാഫ൪ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജ൪മൻ വികസന മന്ത്രി ഗ്രഡ് മുളളറാണ് ഖത്തറിനെതിരെ പ്രസ്താവന നടത്തിയത്. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത്തരമൊരു പ്രസ്താവനയുണ്ടായതെന്നും ജ൪മനി അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും മാ൪ട്ടിൻ സ്കാഫ൪ പറഞ്ഞു.
ഖത്ത൪ ജ൪മനിയെ സംബന്ധിച്ചെടുത്തോളം ഒരു പ്രധനാ പങ്കളായിണെന്നും എന്നാൽ എല്ലാ വിഷയത്തിലും ഇരു രാജ്യങ്ങൾക്കും ഒരേ അഭിപ്രായമായിരിക്കണമില്ല. ഖത്ത൪ തങ്ങളുടെ നല്ല സുഹ്യത്താണ്. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിൽ ഖത്തറിൻെറ പങ്ക് നി൪ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്ത൪ ഏതെങ്കിലും തരത്തിൽ ഭീകരവാദ പ്രവ൪ത്തനവുമായി ബന്ധപ്പെട്ടതിന് തങ്ങളുടെ പക്കൽ ഒരു തെളിവുകളുമില്ല. തെറ്റിദ്ധാരണ പരന്നതിൽ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.