ഒടുവില്‍ കുവൈത്ത് ഒ.ഐ.സി.സിക്ക് ശാപമോക്ഷം

കുവൈത്ത് സിറ്റി: വ൪ഷങ്ങൾ നീണ്ട അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ ഓവ൪സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് കമ്മിറ്റി യാഥാ൪ഥ്യമായി. ഒരു ഡസനിലേറെ വിഭാഗങ്ങളുമായി കുവൈത്തിലും ഗ്രൂപ്പുകളി നടത്തിയിരുന്ന കോൺഗ്രസ് സംഘങ്ങൾ കെ.പി.സി.സിയുടെ നീണ്ട കാലത്തെ പരിശ്രമങ്ങളുടെ ഫലമായാണ് ഒന്നാവുന്നത്. 13 സംഘങ്ങൾ ഒരൊറ്റ കമ്മിറ്റിക്ക് കീഴിൽ വരുമ്പോൾ ചില പ്രമുഖ നേതാക്കളും അവ൪ പ്രതിനിധാനം ചെയ്യുന്ന സംഘങ്ങളും മുഖംതിരിഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും ഏറക്കുറെ സമവായത്തോടെ ഭാരവാഹി പ്രഖ്യാപനം നടത്താൻ കഴിഞ്ഞ ആശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം.
കുവൈത്തിലെ കോൺഗ്രസ് സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനുള്ള മുന്നൊരുക്കമായി നാലു വ൪ഷം മുമ്പാണ് ഒ.ഐ.സി.സി കോ൪ഡിനേഷൻ കമ്മിറ്റി നിലവിൽവന്നത്. കെ.പി.സി.സി പ്രതിനിധി എം.എം. ഹസൻെറ കുവൈത്ത് സന്ദ൪ശന സമയത്തായിരുന്നു ഇത്. ചെയ൪മാൻ എം.എ. ഹിലാലും ജനറൽ കൺവീന൪ വ൪ഗീസ് പുതുകുളങ്ങരയും മാത്രം ഭാരവാഹികളായുള്ള കോ൪ഡിനേഷൻ കമ്മിറ്റിയായിരുന്നു ഇത്രയും കാലം കുവൈത്തിലെ കെ.പി.സി.സിയുടെ ഒൗദ്യോഗിക പ്രതിനിധികൾ. കഴിഞ്ഞ വ൪ഷം നവംബറിൽ കുവൈത്തിൽ സന്ദ൪ശനത്തിനത്തെിയ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ, സെക്രട്ടറി മാന്നാ൪ അബ്ദുല്ലത്തീഫ്, ബഹ്റൈൻ ഒ.ഐ.സി.സി പ്രതിനിധി ജെയിംസ് കൂടൽ, ഒമാൻ ഒ.ഐ.സി.സി പ്രതിനിധി ശങ്ക൪ പിള്ള എന്നിവ൪ മുൻകൈയെടുത്ത് ഒ.ഐ.സി.സി കമ്മിറ്റി രൂപവൽക്കരിക്കുന്നതിൻെറ മുന്നോടിയായി നാഷണൽ സ്റ്റിയറിങ് കമ്മിറ്റിയെയും14 ജില്ലാ തല സ്റ്റിയറിങ് കമ്മിറ്റികളെയും നിയോഗിച്ചിരുന്നു.
തുട൪ന്ന് ഈവ൪ഷം 14 ജില്ലാ കമ്മിറ്റികൾ നിലവിൽവന്ന ശേഷം കെ.പി.സി.സി ജനറൽ സെക്രട്ടറി സുബ്രമണ്യൻെറ സാന്നിധ്യത്തിൽ കേന്ദ്ര കമ്മിറ്റി കൂടി ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു. നാലു വ൪ഷമായി കോ൪ഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറായിരുന്നു പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട വ൪ഗീസ് പുതുകുളങ്ങര. കോ൪ഡിനേഷൻ കമ്മിറ്റി ചെയ൪മാനായിരുന്ന എം.എ. ഹിലാൽ ഗ്ളോബൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിലവിലെ ഗ്ളോബൽ കമ്മിറ്റിയംഗം എബി വാരിക്കാട് വൈസ് പ്രസിഡൻറായി.
ഭൂരിപക്ഷത്തിൻെറ പിന്തുണയോടെ പുതിയ കമ്മിറ്റി നിലവിൽവന്നെങ്കിലും ചില പ്രമുഖ നേതാക്കൾ വിട്ടുനിൽക്കുന്നത് ഐക്യത്തിന് വിഘാതമാവുന്നുണ്ട്. ഒ.ഐ.സി.സി കമ്മിറ്റി രൂപവൽക്കരിക്കുന്നതിൻെറ മുന്നോടിയായി രൂപവൽക്കരിച്ച ഒമ്പതംഗ നാഷണൽ സ്റ്റിയറിങ് കമ്മിറ്റി അംഗം കൂടിയായ പ്രവാസി ദേശീയ കൾച്ചറൽ കോൺഗ്രസ് പ്രസിഡൻറ് ജേക്കബ് ചണ്ണപ്പേട്ടയാണ് പുതിയ കമ്മിറ്റിക്ക് എതിരുനിൽക്കുന്നതിൽ പ്രമുഖൻ. കുവൈത്തിൽ ഒ.ഐ.സി.സിയുടെ പേരിൽ നടക്കുന്നത് ഗ്രൂപ്പ് യോഗമാണെന്നും താങ്കളുടെ അറിവോടെയല്ലാതെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ എൻ. സുബ്രമണ്യൻ പങ്കെടുക്കുന്ന ഈ യോഗം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചണ്ണപ്പേട്ട കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരന് ഇമെയിൽ അയച്ചിരുന്നു. കുവൈത്തിലെ ആയിരക്കണക്കിന് കോൺഗ്രസുകാ൪ക്ക് അംഗത്വം നൽകിയിട്ടില്ളെന്നും ചില൪ തങ്ങൾക്ക് താൽപര്യമുള്ളവരെ മാത്രം ചേ൪ക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. നേതൃത്വം അവകാശപ്പെട്ടതുപോലെ വി.എം. സുധീരൻ വെള്ളിയാഴച നടന്ന പ്രവ൪ത്തക കൺവെൻഷനിൽ ഫോൺ വഴി സംസാരിക്കാതിരുന്നത് അദ്ദേഹം കുവൈത്തിലെ യോഗത്തിന് എതിരായിരുന്നതിനാലാണെന്നും വിട്ടുനിൽക്കുന്നവ൪ കുറ്റപ്പെടുത്തിയിരുന്നു. മറ്റൊരു കോൺഗ്രസ് സംഘത്തിൻെറ പ്രമുഖ നേതാവും ഒ.ഐ.സി.സിയുമായി സഹകരിക്കുന്നില്ല.
അതേസമയം, കെ.പി.സി.സി പ്രതിനിധിയായി താൻ പങ്കെടുക്കുന്നത് തന്നെ ജേക്കബ് ചണ്ണപ്പേട്ടയുടെ ആരോപണം അടിസ്ഥാനരഹിതമണെന്നതിന് തെളിവാണെന്ന് എൻ. സുബ്രമണ്യൻ വാ൪ത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചില ആളുകളും സംഘങ്ങളും തുടക്കം മുതൽ തന്നെ ഒ.ഐ.സി.സി കമ്മിറ്റി രൂപവൽക്കരണത്തിലും അംഗത്വ കാമ്പയിനിലും വിശ്വാസം പ്രകടിപ്പിക്കാതെ മാറിനിൽക്കുകയാണെന്നും അവരെ കൂടി സഹകരിപ്പിച്ച് കൊണ്ടുപോവാനാണ് കെ.പി.സി.സി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിമത ശബ്ദങ്ങളോടൊപ്പം അംഗത്വ കാമ്പയിന് പ്രതീക്ഷിച്ചത്ര പ്രതികരണമില്ലാത്തതും പുതിയ കമ്മിറ്റിക്ക് തിരിച്ചടിയാവും. 25,000 അംഗങ്ങളെ ലക്ഷ്യമിട്ട് മാസങ്ങൾ നീണ്ട കാമ്പയിൻ നടത്തിയിട്ടും കെ.പി.സി.സി ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയതുപ്രകാരം 2013 അംഗങ്ങളെ മാത്രമാണ് ഇതുവരെ ചേ൪ക്കാനായത്. 13ഓളം സംഘങ്ങൾക്കും 500 അപേക്ഷാ ഫോറം വീതം നൽകി നടത്തിയ പ്രചരണത്തിനുശേഷമാണിത്. ആയിരത്തിലധികം പേ൪ തങ്ങളോടൊപ്പമുണ്ടെന്ന് മിക്ക സംഘങ്ങളും അവകാശവാദം ഉന്നയിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഇത്രയും ഫോമുകൾ നൽകുകയും വലിയ പ്രതീക്ഷ പുല൪ത്തുകയും ചെയ്തതെന്നാണ് ഇതുസംബന്ധിച്ച് എൻ. സുബ്രമണ്യൻ വിശദീകരിച്ചത്. ഏതായാലും പുതിയ കമ്മിറ്റിയുടെ കീഴിൽ ഒരുവ൪ഷത്തിനകം 25,000 അംഗങ്ങളെ തികക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.