നല്ല ജീവിത സാഹചര്യമുള്ള അറബ് നഗരങ്ങളില്‍ കുവൈത്ത് സിറ്റിക്ക് മൂന്നാം സ്ഥാനം

കുവൈത്ത് സിറ്റി: വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും നല്ല ജീവിത സൗകര്യമുള്ള അറബ് നഗരങ്ങളിൽ കുവൈത്ത് സിറ്റിക്ക്് മൂന്നാം സ്ഥാനമെന്ന് റിപ്പോ൪ട്ട്. ലോകത്തെ 140 രാജ്യങ്ങളിലെ വിവിധ നഗരങ്ങളെ പഠന വിധേയമാക്കി പ്രമുഖ ഇംഗ്ളീഷ് മാസികയായ ഇകണോമിക് ടൈം തയാറാക്കിയ സ്ഥിതിവിവര റിപ്പോ൪ട്ടിലാണ് ഇക്കാര്യമുള്ളത്.
അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ദുബൈക്കും രണ്ടാം സ്ഥാനം ദോഹക്കുമാണ്. സുസ്ഥിരത, ആരോഗ്യ പരിചരണം, സാംസ്കാരിക പ്രകൃതി സംരക്ഷണം, വിദ്യാഭ്യാസ സൗകര്യം, സൗകര്യപ്രദമായ താമസസൗകര്യങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോ൪ട്ട് തയാറാക്കിയിരിക്കുന്നത്.
അറബ് മേഖലയിൽ കുവൈത്ത് സിറ്റിക്ക് ശേഷം യഥാക്രമം മസ്കത്ത്, ടുണീഷ്യ, ജിദ്ദ, കൈറോ എന്നിവയാണുള്ളത്. ലോകതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ആസ്ട്രേലിയയിലെ മെൽബൺ നഗരമാണ്. നല്ല നഗരമായി കണക്കാക്കാൻവേണ്ട എല്ലാ മാനദണ്ഡകളും മെൽബണിൽ ഒത്തുചേ൪ന്നിട്ടുണ്ടെന്ന് റിപ്പോ൪ട്ട് വിലയിരുത്തി. തുട൪ച്ചയായി നാലാം തവണയാണ് മെൽബണിനെ തേടി ഈ അംഗീകാരം എത്തുന്നത്. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നക്കാണ് രണ്ടാം സ്ഥാനം. ജ൪മനിയിലെ ഫ്രാങ്ക്ഫ൪ട്ട്, കാനഡയിലെ ടൊറൻേറാ നഗരങ്ങൾ തുട൪ന്നുള്ള സ്ഥാനങ്ങളിലത്തെി.
ഏറ്റവും മോശം ജീവിത സാഹചര്യമുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് സിറിയൻ തലസ്ഥാനമായ ഡമസ്കസ് ആണ്. ബംഗ്ളാദേശ് തലസ്ഥാനമായ ധാക്ക, നൈജീരിയയിലെ ലാഗോസ്, പാകിസ്താനിലെ കറാച്ചി, അൽജീരിയൻ തലസ്ഥാനം അൽജിയേഴ്സ്, സിംബാവയിലെ ഹരാരെ എന്നീ നരഗങ്ങളാണ് തുട൪സ്ഥാനങ്ങളിൽ.
ഒരു കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോ൪ട്ടിൽ  സാമ്പത്തിക സ്വാതന്ത്ര്യം കൂടുതലുള്ള അറബ് രാജ്യങ്ങളിൽ കുവൈത്തിന് ആറാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. ജോ൪ഡൻ, യു.എ.ഇ, ഖത്ത൪, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് കുവൈത്തിന് മുന്നിലുള്ളത്.










 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.