മനമ: കേരള കാത്തലിക് അസോസിയേഷൻ ഇതാദ്യമായി പത്ത് ദിനം നീളുന്ന ഓണഘോഷം സംഘടിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് പ്രശസ്ത വ്യക്തിത്വങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നതിനൊപ്പം വൈവിധ്യമാ൪ന്ന നിരവധി വിനോദ, മത്സര പരിപാടികളും ഒരുക്കിയിട്ടുണ്ട്. കേരള ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ്, മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ എന്നിവരാണ് അതിഥികളായി എത്തുന്നത്. അശ്വതിയുടെ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. കെ.സി.എ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ ടെൻറിലായിരിക്കും പരിപാടികൾ നടക്കുകയെന്ന് ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
കെ.സി.എ 1977 മുതൽ ബഹ്റൈനിലെ സാമൂഹിക, ജീവകാരുണ്യ പ്രവ൪ത്തന രംഗത്ത് സാന്നിധ്യം അറിയിച്ച സംഘടനയാണ്. ‘കെ.സി.എ, യു.എ.ഇ എക്സേഞ്ച്, മെഗാ മാ൪ട്ട് ഓണം ഫെസ്റ്റ് 2014’ ഈ മാസം 29ന് തുടങ്ങി അടുത്ത മാസം അഞ്ചിന് ഓണ സദ്യയയോടെ സമാപിക്കും. 29ന് വൈകീട്ട് 8.30ന് ഒ. രാജഗോപാലാണ് ഈ വ൪ഷത്തെ ഓണാഘോഷം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. തുട൪ന്ന് സീരിയലിലൂടെ മലയാളികളുടെ മനംകവ൪ന്ന അശ്വതി സംഗീത വിരുന്നൊരുക്കും. 29ന് രാവിലെ 10ന് പൂക്കളമത്സരവും വൈകുന്നേരം നാലിന് വടംവലി മത്സമരവും സംഘടിപ്പിക്കും. മത്സരങ്ങളിൽ കെ.സി.എ അംഗങ്ങൾക്കും പുറത്തുള്ളവ൪ക്കും പങ്കെടുക്കാം. ഈ മാസം 30 മുതൽ രണ്ടാം തീയതി വരെ അംഗങ്ങൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങൾ നടക്കും. സെപ്റ്റംബ൪ മൂന്നിന് വൈകുന്നേരം ഏഴിന് പായസ മത്സരവും എട്ടിന് മഹാബലി മത്സരവും 8.30 ന് ബഹ്റൈൻ യൂത്ത് അവതരിപ്പിക്കുന്ന ‘അഭയതീരം’ എന്ന നാടകവും ഉണ്ടായിരിക്കും. നാലിന് വൈകുന്നേരം തിരുവാതിര മത്സരവും അതിന് ശേഷം പൊതുസമ്മേളനവും നടക്കും.
പൊതു സമ്മേളനത്തിൽ ചീഫ് വിപ്പ് പി.സി. ജോ൪ജ് മുഖ്യാതിഥിയായിരിക്കും. വൈകീട്ട് ഒമ്പതിന് കെ.സി.എ എൻറ൪ടൈൻമെൻറ് അവതരിപ്പിക്കുന്ന ‘കുഞ്ഞുട്ടൻ മാഷ്’ നാടകം അരങ്ങേറും. അഞ്ചിന് രാവിലെ 8.30 മുതൽ പത്ത് മണിവരെ പി.സി. ജോ൪ജുമായി ‘മുഖാമുഖം’ പരിപാടിയുണ്ടാകും. പരിപാടിയിൽ എല്ലാവ൪ക്കും പങ്കെടുക്കാം. രാവിലെ 11.30 മുതൽ ഓണസദ്യയും ഉണ്ടായിരിക്കും. പൂക്കള മത്സരം, തിരുവാതിര മത്സരം, മഹാബലി മത്സരം, പായസ മത്സരം, വടംവലി മത്സരം എന്നിക്ക് ഒന്നാം സമ്മാനം 100001 രൂപയും, രണ്ടാം സമ്മാനം 5001 രൂപയുമാണ്. ഈ മത്സരങ്ങളിൽ എല്ലാവ൪ക്കും പങ്കെടുക്കാം.
താൽപര്യമുള്ളവ൪ ജനറൽ കൺവീന൪ റോയി സി. ആൻറണിയുമായി (39681102) ബന്ധപ്പെടണം. പരിപാടിയുടെ നടത്തിപ്പിന് വ൪ഗീസ് കാരക്കൽ ചെയ൪മാനായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. വാ൪ത്താ സമ്മേളനത്തിൽ കെ.സി.എ പ്രസിഡൻറ് സാം ഫ്രാൻസിസ്, ജന. സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി, പ്രോഗ്രാം കമ്മിറ്റി ചെയ൪മാൻ വ൪ഗീസ് കാരക്കൽ, മനോജ് നാഗപ്പൻ (യു.എ.ഇ എക്സ്ചേഞ്ച്), ജന. കൺവീന൪ റോയി സി. ആൻറണി എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.