പന്തളത്ത് വീണ്ടും മോഷണം

പന്തളം: സബ് ട്രഷറി ജീവനക്കാരന്‍െറ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പന്തളം മുടിയൂര്‍ക്കോണം, തുണ്ടില്‍ തെക്കേതില്‍ ടി.ജെ. ലാലുവിന്‍െറ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മോഷണം നടന്നത്. അടുക്കളവാതില്‍ കുത്തിത്തുറന്ന മോഷ്ടാക്കള്‍ ലാലുവിന്‍െറയും ഭാര്യയുടെയും കിടപ്പുമുറിയില്‍ കയറി അലമാരയില്‍ സൂക്ഷിച്ച നാല് വളയും നാല് മോതിരവുമുള്‍പ്പെടെ ഏഴ് പവനോളമാണ് മോഷ്ടിച്ചത്. തൊട്ടടുത്ത മകളുടെ മുറിയില്‍ മോഷ്ടാക്കള്‍ കയറിയെങ്കിലും ശബ്ദം കേട്ട് ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ടു. ഡോഗ് സ്വകാഡ് മോഷണസ്ഥലവും പരിസരവും പരിശോധിച്ചു. പന്തളം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി പന്തളം പഞ്ചായത്ത് ഓഫിസിന് പിറകിലെ ഷെഡില്‍ കിടന്ന പഞ്ചായത്തിന്‍െറ മാലിന്യശേഖര ടിപ്പര്‍ ലോറിയുടെ ബാറ്ററി മോഷണം പോയിരുന്നു. ഇതിനുമുമ്പ് പകല്‍ ബൈക്കിലത്തെി മാലപൊട്ടിച്ച നിരവധി സംഭവങ്ങളും കടക്കാട് ഭാഗത്ത് പുരുഷന്മാരില്ലാത്ത വീടുകളിലത്തെി ക്ഷേമ, ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് പണം അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞ് പണം തട്ടിയ സംഭവങ്ങളുമുണ്ടായി. കഴിഞ്ഞ ആഴ്ചയിലാണ് പട്ടാപ്പകല്‍ കുന്നുക്കുഴി ജങ്ഷന് സമീപം ബൈക്കിലത്തെിയ സംഘം നിലത്തെഴുത്താശാട്ടിയുടെ മാല പൊട്ടിച്ചതും അക്രമിച്ചതും. കുളനട ഞെട്ടൂരില്‍ ബൈക്കില്‍ വീട്ടിലത്തെി വഴിചോദിക്കാനെന്ന വ്യാജേന മുറ്റത്ത് നിന്ന വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചിരുന്നു. സ്കൂട്ടറില്‍ സഞ്ചരിക്കുകായിരുന്ന തുമ്പമണ്‍ സ്വദേശികളായ അമ്മയെയും മകളെയും ബൈക്കില്‍ ഒപ്പമത്തെി ആക്രമിച്ച് മാലപൊട്ടിച്ച സംഭവമുണ്ടായി. പുലര്‍ച്ചയോടെയുള്ള പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.