വിനോദസഞ്ചാര സീസണ്‍ ആരംഭിച്ചപ്പോള്‍ ബോട്ടുകള്‍ കരയില്‍

കുമളി: വിനോദസഞ്ചാര സീസണ്‍ ആരംഭിച്ച ഘട്ടത്തില്‍ തേക്കടി തടാകത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ഇരുനില ബോട്ടുകള്‍ അറ്റകുറ്റപ്പണിക്കായി കരയില്‍ കയറ്റിവെച്ചത് വിനയായി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഓണത്തിനുമുമ്പ് ബോട്ടുകള്‍ ഓടിത്തുടങ്ങിയില്ളെങ്കില്‍ ടൂറിസം വകുപ്പിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയായിരിക്കും. തേക്കടി തടാകത്തില്‍ സവാരി നടത്തുന്ന കെ.ടി.ഡി.സിയുടെ 125 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജലരാജ, വനം വകുപ്പിന്‍െറ 60 പേര്‍ക്ക് യാത്ര ചെയ്യാവുന്ന പെരിയാര്‍ ബോട്ടുകളാണ് വാര്‍ഷിക അറ്റകുറ്റപ്പണിക്കായി കരക്കുകയറ്റിയത്. കരക്ക് കയറ്റിയ ബോട്ടുകള്‍ക്ക് പകരം സര്‍വീസ് നടത്താന്‍ മറ്റ് ബോട്ടുകള്‍ ഇല്ലാത്തത് കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ചാരികളെ വിഷമത്തിലാക്കിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തേക്കടി കാണാനത്തെിയ നിരവധി വിനോദസഞ്ചാരികള്‍ ബോട്ട് സവാരിക്ക് പോകാനാകാതെ മടങ്ങുകയും ചെയ്തു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തിരക്ക് കുറവുള്ള ഘട്ടത്തില്‍ പൂര്‍ത്തിയാക്കാമായിരുന്ന അറ്റകുറ്റപ്പണിക്കാണ് സീസണ്‍ ആരംഭിച്ച ഘട്ടത്തില്‍ അധികൃതര്‍ നടപടി തുടങ്ങിയത്. ഓണ്‍ലൈന്‍ വഴി 150 രൂപയുടെ ടിക്കറ്റിന് 500 രൂപ നല്‍കി ടിക്കറ്റെടുത്തവരും തേക്കടിയിലത്തെി സൗകര്യങ്ങള്‍ കുറഞ്ഞ ബോട്ടില്‍ സവാരി നടത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. തേക്കടിയില്‍ പുതുതായി വലിയ ബോട്ടുകള്‍ ഇറക്കുമെന്ന് വകുപ്പ് അധികൃതരും പ്രഖ്യാപനം തുടര്‍ച്ചയായി നടത്തുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബോട്ട് സവാരിക്കുള്ള സൗകര്യങ്ങള്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. ബോട്ട് സവാരിക്കായി തേക്കടിയിലേക്ക് കടലുകള്‍ താണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചത്തെുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദസഞ്ചാരികള്‍, ബോട്ട് സവാരിക്ക് സൗകര്യം ലഭിക്കാതെ ഈ രംഗത്തെ ചൂഷണങ്ങള്‍ക്കും വിധേയരായി മടങ്ങുന്നതും പതിവുകാഴ്ചയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.