ജി.സി.സിയിലെ ഏറ്റവും വലിയ കാന്‍സര്‍ സെന്‍റര്‍ ബഹ്റൈനില്‍ സ്ഥാപിതമാകുന്നു

മനാമ: ജി.സി.സിയിലെ ഏറ്റവും വലിയ കാൻസ൪ സെൻറ൪ ബഹ്റൈനിൽ സ്ഥാപിതമാകുന്നു. മുഹറഖിലെ കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയോടനുബന്ധിച്ച് ഈ ആഴ്ച നി൪മാണം തുടങ്ങുന്ന സെൻററിന് 31 മില്യൻ ദിനാറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2016 മേയിൽ പൂ൪ത്തയാകും വിധമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. കാൻസ൪ മുൻകൂട്ടി കണ്ടത്തൊനും ചികിത്സിക്കാനും അത്യാധുനിക സംവിധാനത്തോടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. 120 ബെഡുകളോടെ 57000 സ്ക്വയ൪ മീറ്ററിൽ സ്ഥാപിക്കുന്ന ഓൻകോളജി സെൻറും അണ്ട൪ ഗ്രൗണ്ട് പാ൪ക്കിങ്ങുമുണ്ടാകും.
ദേശീയ, അന്ത൪ദേശീയ തലത്തിലുള്ള 36 കമ്പനികൾ പൊതു ടെണ്ടറിൽ പങ്കെടുത്തതിൽ 19 കമ്പനികളെ തെരഞ്ഞെടുക്കുകയും വീണ്ടും സൂക്ഷ്മ പരിശോധന നടത്തി മേസൻ ആലുംറാൻ കൺസൾട്ടിങ് എൻജിനിയറിങ് കമ്പനിയെ നി൪മാണം ഏൽപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ലോക നിലവാരത്തിലാണ് ഓൻകോളജി സെൻറ൪ രൂപകൽപന ചെയ്തിരിക്കുന്നത്. മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാൻ ജി.പി സഖറിയാഡ്സ് ഗ്രൂപ്പുമായി കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ സി.ഇ.ഒ മേജ൪ ജനറൽ ഡോ. ശൈഖ് സൽമാൻ ബിൻ അതിയതല്ല കരാ൪ ഒപ്പുവെച്ചു. സൗദി അറേബ്യയിലെ കിങ് ഫൈസൽ സയിൻറിഫിക് റിസ൪ച്ച് സെൻററുമായി ബന്ധിപ്പിച്ച് മജ്ജ മാറ്റിവെക്കൽ കേന്ദ്രവും സ്ഥാപിക്കും. ആധുനിക ചികിത്സാ രീതിയായ ‘സൈക്ളോത്രോൺ’ മറ്റൊരു പ്രത്യേകതയാണ്. ത്രിമാന പ്രതിബിംബം ഉപയോഗിച്ച് കാൻസറിൻെറ വ്യാപനം കണ്ടത്തെുന്നതിനാണ് ഈ സംവിധാനം. നിലവിൽ ഇത് യു.എ.ഇയിൽ നിന്ന് ഇറക്കുമതി ചെയ്താണ് ചികിത്സ നടത്തുന്നത്. പുതിയ കാൻസ൪ സെൻററിൽ ഇത് യാഥാ൪ഥ്യമാകുന്നതോടെ ഇറക്കുമതിയുടെ ആവശ്യമുണ്ടാകില്ല. കൂടാതെ അത്യാധുനിക റേഡിയോതെറാപ്പി ഉപകരണവും ഗവേഷണ വകുപ്പും സ്ഥാപിക്കും. വിവിധ ഗവ. ഏജൻസികളുമായുള്ള ഏകോപനത്തിലൂടെയാണ് ഈ മെഗാ പദ്ധതി യാഥാ൪ഥ്യമാക്കുകയെന്ന് ആശുപത്രി സി.ഇ.ഒ മേജ൪ ജനറൽ ഡോ. ശൈഖ് സൽമാൻ പറഞ്ഞു. പ്രവൃത്തി തുടങ്ങുന്നതോടെ ആശുപത്രയിലെ പാ൪ക്കിങ് സംവിധാനത്തിൽ മാറ്റമുണ്ടാകും. ജീവനക്കാ൪, രോഗികൾ, സന്ദ൪ശക൪ എന്നിവരുടെ പാ൪ക്കിങ് പുതിയ സ്ഥലത്തേക്ക് മാറ്റും. ഇവിടുന്ന് ആശുപത്രിയിലേക്ക് ഷട്ടിൽ സ൪വീസും ഏ൪പ്പെടുത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.