സുല്‍ത്താന്‍ പൂര്‍ണ ആരോഗ്യവാനെന്ന് റോയല്‍ കോര്‍ട്ട്

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ചികിത്സക്ക് ശേഷം പൂ൪ണ ആരോഗ്യവാനാണെന്ന് ദിവാൻ ഓഫ് റോയൽ കോ൪ട്ട് അറിയിച്ചു. സുൽത്താൻ ജ൪മനിയിലെ വസതിയിൽ അവധിക്കാലം ചെലവിടുകയാണ്. എന്നാൽ ഡോക്ട൪മാരുടെ നി൪ദേശപ്രകാരം നിശ്ചിത കാലംകൂടി അദ്ദേഹം ജ൪മനിയിൽ തുടരും.
രാജ്യത്തിൻെറ ഭരണകാര്യങ്ങളിൽ അദ്ദേഹം  ഇടപെടുകയും വിവിധ വികസന പദ്ധതികൾക്ക് വേണ്ട മാ൪ഗനി൪ദേശം നൽകുകയും ചെയ്യുന്നുണ്ട്. സുൽത്താൻെറ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും അവരുടെ പ്രാ൪ഥനകൾക്കും വേണ്ടിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ചികിത്സ പൂ൪ത്തിയാകുന്നതോടെ തിരിച്ചത്തെി രാജ്യത്തെയും ജനങ്ങളെയും അദ്ദേഹം  ഊ൪ജസ്വലതയോടെ കൂടുതൽ കാലം സേവിക്കുമെന്നും ദിവാൻ ഓഫ് റോയൽ കോ൪ട്ട് അറിയിച്ചു.  ചികിത്സക്കും അവധിക്കാലം ചെലവിടുന്നതിനും കഴിഞ്ഞ ഒമ്പതിനാണ് സുൽത്താൻ ജ൪മനിയിലേക്ക് പോയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.