വിദേശക കമ്പനികള്‍ക്ക് സൗദിയില്‍ അനുമതി

റിയാദ്: അന്താരാഷ്ട്ര നിലവാരമുള്ള പ്രമുഖ വിദേശ കമ്പനികൾക്ക് സൗദിയിലെ സ൪ക്കാ൪ പദ്ധതികൾ ഉൾപ്പെടെയുള്ള ജോലികൾ കരാറെടുത്ത് നടത്താനും രാജ്യത്ത് കൂടുതൽ സ്വതന്ത്രമായി പ്രവ൪ത്തിക്കാനും അനുമതി നൽകുന്ന നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. ഡപ്യൂട്ടി കിരീടാവകാശി അമീ൪ മുഖ്രിൻ ബിൻ അബ്ദുൽഅസീസിൻെറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേ൪ന്ന മന്ത്രിസഭായോഗമാണ് വിദേശ കമ്പനികൾക്ക് സൗദിയിലേക്ക് കടന്നുവരാനുള്ള അവസരം തുറന്നുകൊടുത്തത്. മുനിസിപ്പൽ ഗ്രാമകാര്യമന്തി അമീ൪ ഡോ. മൻസൂ൪ ബിൻ മുത്ഇബ് ബിൻ അബ്ദുൽ അസീസ് സമ൪പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നുവെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് വിശദീകരിച്ച സാംസ്കാരിക വാ൪ത്താവിനിമയ മന്ത്രി ഡോ. അബ്ദുൽ അസീസ് മുഹ്യിദ്ദീൻ ഖോജ പറഞ്ഞു.
വിദേശ കമ്പനികൾക്ക് സൗദി പദ്ധതികൾ ഏറ്റെടുക്കാൻ മുമ്പ് ആവശ്യമായിരുന്ന നടപടിക്രമങ്ങളിൽ മന്ത്രിസഭ തീരുമാനത്തോടെ ഇളവു ലഭിക്കും. ഇതനുസരിച്ച് പ്രമുഖ അന്താരാഷ്ട്ര കമ്പനികൾക്ക് സൗദി പദ്ധതികൾ ഏറ്റെടുക്കാനുള്ള കോൺട്രാക്ടിങ് കമ്പനികളുടെ തരംതിരിച്ചുള്ള അംഗീകാരം ലഭിക്കേണ്ടതില്ല. മറിച്ച് യോഗ്യമായ വിദേശ കമ്പനികളെക്കുറിച്ച് സൗദി മുനിസിപ്പൽ ഗ്രാമകാര്യമന്ത്രാലയം പട്ടിക തയാറാക്കുകയും കാലോചിതമായി പുതുക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യങ്ങൾ, ഊ൪ജം, വിവരസാങ്കേതികവിദ്യ, ഓപറേഷൻ ആൻറ് മെയ്ൻറനൻസ് തുടങ്ങിയ മേഖലയിലാണ് വിദേശ കമ്പനികൾക്ക് കൂടുതൽ അവസരം ലഭിക്കുക. മന്ത്രാലയം പുറത്തിറക്കുന്ന പട്ടികയിലെ കമ്പനികൾക്ക് സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (സാഗിയ) യിൽ രജിസ്റ്റ൪ ചെയ്യുകയും നിബന്ധനകളനുസരിച്ച് യോഗ്യത കൽപിക്കുകയും ചെയ്യും. സാഗിയ നൽകുന്ന താൽക്കാലിക സാക്ഷ്യപത്രമനുസരിച്ച് കമ്പനികൾക്ക് സ൪ക്കാ൪ പദ്ധതികളിൽ ഒന്ന് കരാറെടുക്കുന്നതിന് ടെണ്ട൪ സമ൪പ്പിക്കാവുന്നതാണ്. മുമ്പ് കരാ൪കമ്പനികളെ തരംതിരിച്ച് നൽകിയിരുന്ന സാക്ഷ്യപത്രത്തിൻെറ സ്ഥാനത്താണ് പുതിയ തീരുമാനമനുസരിച്ച് ‘സാഗിയ’സാക്ഷ്യപത്രം പരിഗണിക്കുക എന്നും മന്ത്രിസഭ തീരുമാനത്തിൽ പറയുന്നു.
ജോ൪ഡൻ രാജാവുമായി അബ്ദുല്ല രാജാവ് നടത്തിയ കൂടിക്കാഴ്ചയും ഫലസ്തീൻ പ്രശ്നം ഉൾപ്പെടെ മേഖലയിലെ സുരക്ഷയും ച൪ച്ച ചെയ്തതും മന്ത്രിസഭ വിലയിരുത്തി. ആഗോളതലത്തിൽ തീവ്രവാദം തടയാൻ ഐക്യരാഷ്ട്രസഭ എടുത്ത തീരുമാനം മന്ത്രിസഭ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്രസഭ ഫണ്ടിലേക്ക് സൗദി നൽകിയ ലക്ഷം ഡോള൪ സംഭാവന തീവ്രവാദ വിരുദ്ധ നീക്കത്തിനുള്ള പിന്തുണയാണെന്നും മന്ത്രിസഭ പ്രഖ്യാപിച്ചു. അൽജീരിയയുമായി ഇരട്ട നികുതിയും നികുതിവെട്ടിപ്പും തടയാനുള്ള കരാറിനും മന്ത്രിസഭ അംഗീകാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.