റിയാദ്: റിയാദ് - ജിദ്ദ റോഡിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് വീട്ടമ്മയും ചെറുമകളും മരിച്ചു. നാലുപേ൪ക്ക് പരിക്കേറ്റു. മലപ്പുറം ചെമ്മാട് സ്വദേശി കൊണ്ടാണത്ത് ബിരാൻ ഹാജിയുടെ മകൻ ബാവയുടെ ഭാര്യയും തിരൂരങ്ങാടി ത്രിക്കുളം സ്വദേശി പുല്ലാട്ട് ഹൗസിൽ മുഹമ്മദ് ഹാജിയുടെ മകളുമായ ആബിദ (42), ആബിദയുടെ മകൾ സഹലയുടെ ഒന്നരവയസുള്ള കുട്ടിയുമാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുടുംബം സഞ്ചരിച്ച ലാൻറ് ക്രൂയിസ൪ വാഹനം നിയന്തണം വിട്ട് മറിയുകയായിരുന്നു. റിയാദിൽ നിന്ന് 400 കിലോമീറ്റ൪ അകലെ ഹുമയാത്തിൽ അൽഖസ്റ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൃതദേഹങ്ങൾ അൽഖസ്റ ആശുപത്രി മോ൪ച്ചറിയിലാണുള്ളത്. സൗദിയിലെ പ്രമുഖ ജ്യൂസ് സ്റ്റാൾ ശൃംഖലയായ വൈറ്റമിൻ പാലസിൻെറ പാ൪ട്ട്ണറാണ് ബാവ. അദ്ദേഹവും കുടുംബവും ജിദ്ദയിൽനിന്ന് റിയാദിലേക്ക് വരുമ്പോഴായിരുന്നു അപകടം. വാഹനത്തിൽ ബാവ, ഭാര്യ ആബിദ, മകൾ സഹ്ല, സഹ്ലയുടെ ഭ൪ത്താവ്, അവരുടെ മൂന്ന് ൾ എന്നിവരാണ് ഉണ്ടായിരുന്നത്.
ആബിദയും ചെറുമകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ബാവയും സഹലയുടെ ഭ൪ത്താവും അൽഖസ്റ ആശുപത്രിയിലും സഹലയും മറ്റ് രണ്ട് മക്കളും അഫീഫ് ജനറൽ ആശുപത്രിയിലുമാണുള്ളത്. അപകടത്തെ തുട൪ന്ന് പൊലീസാണ് ബാവയുടെ സ്പോൺസറെ വിവരം അറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.