കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

പത്തനംതിട്ട: കോണ്‍ഗ്രസില്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യ സംഘടനാ തെരഞ്ഞെടുപ്പിന് ഞായറാഴ്ച തുടക്കമാവും. 1992നു ശേഷം ആദ്യമായാണ് ബൂത്ത് തല ഭാരവാഹികളെ അടക്കം കണ്ടത്തെുന്നതിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മുന്നോട്ട് വെച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് മികച്ച പ്രതിച്ഛായ ഉള്ളവരെ നോക്കിയാണ് ഭാരവാഹികളാക്കുക. ക്രിമിനല്‍ കേസുകളിലെ (രാഷ്ട്രീയേതര) പ്രതികളെയും ബ്ളേഡ് കമ്പനികള്‍, മദ്യഷാപ്പുകള്‍ എന്നിവ നടത്തുന്നവരെയും ഭാരവാഹികളാക്കരുതെന്ന കര്‍ശന നിര്‍ദേശം കെ.പി.സി.സി നല്‍കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്തവരും സംഘടനാ പ്രവര്‍ത്തനമികവും സംശുദ്ധ പശ്ചാത്തലവും ഉള്ളവരാകണം ഭാരവാഹികള്‍ എന്നാണ് നിര്‍ദേശം. സംഘടനയുടെ ഏറ്റവും അടിത്തട്ടിലെ ഘടകമായ ബൂത്ത് കമ്മിറ്റി മുതല്‍ മുകളിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് തുടക്കമാകുന്നത്. ദേശീയ, സംസ്ഥാന, ജില്ലാ തലത്തിലുള്ള നേതാക്കള്‍ അവരവരുടെ ബൂത്തുകളിലത്തെി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാവണമെന്ന് കെ.പി.സി.സി നിര്‍ദേശിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് ആറന്മുള നിയോജകമണ്ഡലത്തിലെ 176ാം നമ്പര്‍ ബൂത്തിലും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ തിരുവല്ലയിലെ 68ാം നമ്പര്‍ ബൂത്തിലും മന്ത്രി അടൂര്‍ പ്രകാശ് അടൂരില്‍ 82ാം നമ്പര്‍ ബൂത്തിലും കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ആറന്മുള 67ാം നമ്പര്‍ ബൂത്തിലും പന്തളം സുധാകരന്‍ അടൂര്‍ 13ാം നമ്പര്‍ ബൂത്തിലും മാലത്തേ് സരളാദേവി ആറന്മുള 69ാം നമ്പര്‍ ബൂത്തിലും കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു അടൂര്‍ 117ാം നമ്പര്‍ ബൂത്തിലും മറിയാമ്മ ചെറിയാന്‍ റാന്നി 60ാം നമ്പര്‍ ബൂത്തിലും സംബന്ധിക്കും. എല്ലാ ബൂത്ത് കമ്മിറ്റികളിലെയും തെരഞ്ഞെടുപ്പ് ഞായറാഴ്ച വൈകുന്നേരം നാലിനാണ് നടക്കുക. 891 ബൂത്ത് കമ്മിറ്റികളാണ് ജില്ലയിലുള്ളത്. എട്ട് നിര്‍വാഹക സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ 15പേര്‍ ബൂത്ത് കമ്മിറ്റിയിലുണ്ടാകും. ഒരു പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റ്, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരാണ് ഭാരവാഹികള്‍. വൈസ് പ്രസിഡന്‍റുമാരില്‍ ഒരാള്‍ വനിതയാണ്. ഗ്രൂപ്പിന്‍െറ അതിപ്രസരമില്ലാതെ അര്‍ഹതയുള്ളവര്‍ ഒൗദ്യോഗികസ്ഥാനങ്ങളില്‍ എത്തത്തക്ക വിധത്തിലുള്ള പുന$സംഘടനാ പ്രക്രിയയാണ് ലക്ഷ്യമിടുന്നത്. ഇത് എത്രകണ്ട് പാലിക്കപ്പെടുമെന്ന് കണ്ടറിയണമെന്ന് നേതാക്കള്‍ പറയുന്നു. 1992ലെ സംഘടനാ തെരഞ്ഞെടുപ്പിലുണ്ടായ രീതിയിലുള്ള വന്‍ പ്രശ്നങ്ങള്‍ ഇത്തവണ രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. ഉപരിസമിതികളിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്ല എന്നതുതന്നെയാണ് ഇതിനു പ്രധാന കാരണം. പുന$സംഘടനാ തെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ക്കും വനിതകള്‍ക്കും ദലിത് വിഭാഗക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ മിക്കയിടത്തും മണ്ഡലം കമ്മിറ്റിക്ക് താഴെ ഫലത്തില്‍ സമിതികള്‍ ഇല്ളെന്ന സ്ഥിതിയാണിപ്പോള്‍. ഇതിന്‍െറ ഗൗരവം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലാണ് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.