രമ്യ എത്തി, അച്ഛനില്ലാത്ത വീട്ടിലേക്ക്...

ഏറ്റുമാനൂര്‍: ലിബിയയില്‍നിന്ന് ജീവന്‍ മാത്രം സ്വത്താക്കി ഏറ്റുമാനൂര്‍ പേരൂര്‍ വടക്കേല്‍ രമ്യ എത്തിയത് അച്ഛനില്ലാത്ത വീട്ടിലേക്ക്. ദുരിത ജീവിതത്തില്‍നിന്ന് നഴ്സിങ് പഠനംകൊണ്ട് കുടുംബത്തെ രക്ഷിക്കാന്‍ ഒന്നരവര്‍ഷം മുമ്പ് ലിബിയക്ക് പോയതാണ് രമ്യ. മടങ്ങിയത്തെുന്നതിന് ഒരാഴ്ചമുമ്പാണ് പിതാവ് ദാമോദരന്‍ മരിച്ചത്. ആറുമാസത്തെ ശമ്പളംകിട്ടാത്ത സാഹചര്യത്തിലും ജീവന് ഭീഷണിഭയന്നാണ് മടങ്ങിയത്. ബി.കോം ഫസ്റ്റ് ക്ളാസില്‍ പാസായ രമ്യ കൂടെപഠിച്ച പലരും നഴ്സിങ് ജോലി നേടിയത് കണ്ടാണ് ആ വഴി തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വായ്പ എടുത്തത് തിരിച്ചടക്കാനാണ് ലിബിയക്ക് പോയത്. രണ്ടു ലക്ഷത്തോളം രൂപ കടംവാങ്ങി വിസ തരപ്പെടുത്തുകയായിരുന്നു. ലിബിയയില്‍ ആഭ്യന്തരകലാപം രൂക്ഷമായ സമയത്ത് ദാമോദരന് അസുഖം കലശലായി. ലിബിയയില്‍നിന്ന് ഏറെ കടമ്പകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചപ്പോഴേക്കും പിതാവ് മരിച്ചിരുന്നു. ബന്ധുക്കള്‍ രമ്യയെ മരണ വിവരം അറിയിക്കാതെ സംസ്കാരം നടത്തി. വെള്ളിയാഴ്ച വീട്ടിലത്തെിയ രമ്യക്ക് അച്ഛന്‍െറ സഞ്ചയനത്തിന് സാക്ഷിയാകാനാണ് കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.