പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്തണമെന്നും ജീവനക്കാരുടെ കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്നും നഗരസഭാ കൗണ്‍സില്‍. ഇത് സംബന്ധിച്ച് കൗണ്‍സിലര്‍ സി. പത്മനാഭന്‍ അവതരിപ്പിച്ച പ്രമേയം ഐകകണേഠ്യന അംഗീകരിച്ചു. നഗരകാര്യ വകുപ്പ് ഗ്രേഡ് ഉയര്‍ത്താന്‍ നിശ്ചിയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നിട്ടും പല നഗരസഭകള്‍ക്കും ഈ പദവി ലഭിച്ചതായി വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. 50,000 ജനസംഖ്യയും നാല് കോടി തനത് വരുമാനവും ഉള്ള നഗരസഭകള്‍ക്കാണ് ഒന്നാം ഗ്രേഡ് നല്‍കിയതെന്നായിരുന്നു നഗരകാര്യ വകുപ്പിന്‍െറ വിശദീകരണം. എന്നാല്‍, ജനസംഖ്യ വെറും 21000 മാത്രമുള്ള കോട്ടയം ജില്ലയിലെ പാലാ നഗരസഭക്കും തനത് വരുമാനം പെരിന്തല്‍മണ്ണയെക്കാള്‍ ഏറെ കുറവുള്ള പൊന്നാനിക്കും പദവി നല്‍കുന്നതില്‍ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ പൊന്നാനിയുടെ തനത് വരുമാനം 1.49 കോടി ആയപ്പോള്‍ പെരിന്തല്‍മണ്ണയുടേത് 2.76 കോടി രൂപ ആയിരുന്നു. 2011-12ല്‍ യഥാക്രമം ഇത് 2.26 കോടിയും 2.91 കോടിയും 2012-13ല്‍ 2.5 കോടിയും 3.7 കോടിയും 2013-14ല്‍ 2.27 കോടിയും 6.75 കോടിയും ആയിരുന്നു. മൂന്നാം ഗ്രേഡ് നഗരസഭയായ പൊന്നാനിയെ മാനദണ്ഡം ലംഘിച്ച് ഒന്നാം ഗ്രേഡ് ആക്കിയപ്പോള്‍ ഇതേ മാനദണ്ഡം പറഞ്ഞ് രണ്ടാം ഗ്രേഡിലുള്ള പെരിന്തല്‍മണ്ണക്ക് പദവി നിഷേധിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈസ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയ കണക്ക് ശരിയാണെങ്കില്‍ ഗ്രേഡ് ഉയര്‍ത്തണമെന്ന ആവശ്യത്തെ പ്രതിപക്ഷം പിന്തുണക്കുന്നതായും ഈ ആവശ്യം ഉന്നയിച്ച് ഭരണ സമിതി നഗരകാര്യ മന്ത്രിയെ നേരിട്ട് കാണണമെന്നും പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് ആവശ്യപ്പെട്ടു. അതേസമയം, നിലവിലെ ഗ്രേഡ് പ്രകാരമുള്ള തസ്തികകള്‍ അനുവദിച്ചാല്‍ തന്നെ ജീവനക്കാരുടെ കുറവ് നികത്താനാകുമെന്നും തസ്തിക കിട്ടാതെ ഗ്രേഡ് ഉയര്‍ന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടമില്ളെന്നും സെക്രട്ടറി ടി.എസ്. സൈഫുദ്ദീന്‍ പറഞ്ഞു. 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എല്ലാ വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്‍ഡറിന് അംഗീകാരം നല്‍കി. ഗസ്സയിലെ സ്വാതന്ത്ര്യപോരാട്ടത്തിന് നഗരസഭ കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിഷയത്തില്‍ പ്രതികരിക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ചു. ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.