ലഹരി ഉപയോഗിച്ച പത്ത് വിദ്യാര്‍ഥികള്‍ പിടിയില്‍

കോട്ടയം: സ്കൂള്‍ വിട്ടശേഷം ഒത്തുകൂടി ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്ന 10 വിദ്യാര്‍ഥികളെ ഷാഡോ പൊലീസ് പിടികൂടി. നഗരത്തിലെയും പരിസരത്തെയും സ്കൂളുകളില്‍ പഠിക്കുന്ന 10ാംക്ളാസ് മുതല്‍ പ്ളസ് ടുവരെയുള്ള കുട്ടികളാണ് ഓപറേഷന്‍ ഗുരുകുലത്തിന്‍െറ ഭാഗമായി ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രത്തിന് സമീപത്തുനിന്ന് ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. കുളത്തിനോട് ചേര്‍ന്ന സ്ഥലത്ത് സ്കൂള്‍വിട്ട ശേഷം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സംഘം ക്ഷേത്രക്കുളത്തിലേക്ക് എടുത്തുചാടിയിരുന്നു. സമീപവാസികളുടെ പരാതിയത്തെുടര്‍ന്ന് ഷാഡോ പൊലീസിന്‍െറ നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ അകത്തായത്. പിടികൂടുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്ന കുട്ടികളില്‍നിന്ന് ഹാന്‍സ്, ബീഡി, സിഗരറ്റ് എന്നിവയും കണ്ടെടുത്തു. പൊലീസിന്‍െറ നേതൃത്വത്തില്‍ ചോദ്യംചെയ്ത കുട്ടികളുടെ മാതാപിതാക്കളെ വെസ്റ്റ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു. രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുന്ന വിവിധ ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ എക്സ്ട്രാക്ളാസും സ്പോര്‍ട്സും ഉണ്ടെന്ന് പറഞ്ഞ് മിക്കദിവസവും ഏറെ വൈകിയാണ് തിരിച്ചത്തെുന്നതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തില്‍ കുട്ടിസംഘം ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയിട്ട് മാസങ്ങളായെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കോട്ടയം ഡിവൈ.എസ്.പി കെ. അജിത്, വെസ്റ്റ് സി.ഐ സഖറിയ മാത്യു, എസ്.ഐ ടി.ആര്‍. ജിജു, ഷാഡോ പൊലീസുകാരായ എ.എസ്.ഐ ഡി.ഡി വര്‍ഗീസ്, പി.എന്‍.മനോജ്, സിബിക്കുട്ടന്‍, ബിനുകുമാര്‍, സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.