അടിമാലി: പച്ചക്കറിയും പലവ്യഞ്ജനങ്ങളുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില ദിവസന്തോറും ഉയരുന്നത് കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. ജില്ലയില്‍ ഒരു മാസത്തിനിടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറുകയാണ്. മഴ ശക്തമായതോടെയാണ് പച്ചക്കറികളുടെ വില കുത്തനെ ഉയരാന്‍ തുടങ്ങിയത്. നിലവില്‍ പയര്‍ കിട്ടാനില്ളെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉള്ളതിന് 50 മുതല്‍ 60 രൂപയാണ് വില. പച്ചമുളക് 30ല്‍നിന്ന് 50, 60 രൂപയിലേക്കത്തെി. വഴുതന 20 രൂപയുണ്ടായിരുന്നത് ഏതാനും ദിവസമായി 30 രൂപക്കാണ് ചില്ലറ വില്‍പന നടക്കുന്നത്. തക്കാളി 70 രൂപയായി. പത്തും പന്ത്രണ്ടും രൂപ കിലോക്ക് വിലയുണ്ടായിരുന്ന മത്തന് 25 രൂപയാണിപ്പോള്‍. ചേന 25ല്‍നിന്ന് 35ലത്തെിയപ്പോള്‍ കോവക്ക 30ല്‍നിന്ന് 40ല്‍ എത്തി. ബീന്‍സിന് 60 രൂപയാണ് വില. സവാള 38 രൂപയും കിഴങ്ങ് 40 രൂപയും വിലയുള്ളത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുക. പച്ചമുളകിന് ജില്ലയില്‍ ഏറക്കുറെ എല്ലായിടത്തും ഒരേ വിലയാണുള്ളത്- കിലോക്ക് 60 രൂപ. ചിലയിടങ്ങളില്‍ 40 രൂപയും വിലയുണ്ട്. കാരറ്റും പയറും 60 രൂപയില്‍തന്നെ നില്‍ക്കുകയാണ്. ഇഞ്ചിക്ക് കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് വലിയ മാറ്റം ഉണ്ടായെങ്കിലും നല്ല ഇഞ്ചിക്ക് ഇപ്പോഴും കിലോക്ക് 100 രൂപ നല്‍കണം. പലവ്യഞ്ജനങ്ങള്‍ക്കും സമീപകാലത്തായി ഉയര്‍ന്ന വിലയാണുള്ളത്. മറയൂര്‍ ശര്‍ക്കരക്ക് 60 ഉം മുളകിന് 90 ഉം മല്ലിക്ക് 127 ഉം ആണ് കിലോഗ്രാമിന് വില. കടല 57 ഉം പരിപ്പ് 85 ഉം ഗ്രീന്‍ പീസ് 57 ഉം ആയി. ചെറുപയര്‍ വില 90 ആയി ഉയര്‍ന്നു. അരിക്കും മൂന്ന് മാസത്തിനുള്ളില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടായി. ജയ 36.50, കുറുവ 33 എന്നിങ്ങനെയാണ് വിവിധ അരികളുടെ വിപണി വില. അരി വില ഇപ്പോഴുള്ളതിനെക്കാള്‍ കൂടാന്‍ സാധ്യതയാണുള്ളതെന്നും വ്യാപാരികള്‍ പറയുന്നു. ഒരു കിലോ വെളിച്ചെണ്ണക്ക് 170 രൂപയായി. പഴവര്‍ഗങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 40 രൂപ ഉണ്ടായിരുന്ന റോസ് മുന്തിരിക്ക് 80 രൂപയായി ഉയര്‍ന്നു. സിംല ആപ്പിള്‍ വിപണിയിലത്തെിയെങ്കിലും 150 രൂപയാണ് വില. ഓറഞ്ചിന് 100 രൂപയാണ് വില. എന്നാല്‍, കൊക്കോ, റബര്‍ , ഏലം എന്നിവക്ക് ഉല്‍പാദനച്ചെലവിന്‍െറ പകുതിയില്‍ താഴെയാണ് വില. കഴിഞ്ഞ വര്‍ഷം 60 രൂപക്കുമേല്‍ വിലയുണ്ടായിരുന്ന കൊക്കോക്ക് ഇപ്പോള്‍ 40 രൂപപോലുമില്ല. റബര്‍ വില 120 യാണെങ്കിലും കനത്ത മഴ ഉല്‍പാദനം ഇല്ലാതാക്കുന്നു. ഇതോടൊപ്പം ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.