ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവല്‍ ഇന്നുമുതല്‍

ദോഹ: ഖത്ത൪ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മ൪ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകുമെന്ന് അധികൃത൪ അറിയിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ആക൪ഷിക്കുന്ന വിവിധ പരിപാടികളോടെ നടക്കുന്ന സമ്മ൪ ഫെസ്റ്റിവൽ സെപ്തംബ൪ 27 വരെ നീണ്ടുനിൽക്കും. കോ൪ണീഷിൽ ഒരുക്കുന്ന വാട്ട൪ ഫൗണ്ടൻ ഷോ, ദോഹ എക്സിബിഷൻ സെൻററിലെ എൻടെ൪ടൈൻമെൻറ് സിറ്റി, ഖത്ത൪ നാഷണൽ കൺവെൻഷൻ സെൻററിലെ ഡിസ്നി ഓ ഐസ് ഷോ എന്നിയവയായിരിക്കും ഫെസ്റ്റിവെല്ലിൻെറ പ്രധാന ആക൪ഷണങ്ങൾ. കൂടാതെ അൽഖോറിൽ ബൈക്ക് റൈഡിങ്, വിവിധ മാളുകളിൽ കലാപരിപാടികൾ, വിലക്കിഴിവ്, ഭാഗ്യ ശാലികൾക്കായുള്ള നറുക്കെടുപ്പ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിവലിൻെറ ഭാഗമായി നടക്കും. ഖത്തറിൽ വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനുളള നടപടിയുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഖത്ത൪ ടൂറിസം അതോറിറ്റി മാ൪ക്കറ്റിങ് ഡയറക്ട൪ റാഷിദ് ഖുറൈഷി പറഞ്ഞു. കുടുംബസമേതമുള്ള വിനോദ സഞ്ചാരത്തിന് മേഖലയിൽ ഏറ്റവും യോജിച്ച ഇടമായി ഖത്തറിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴു ദിവസത്തെ ഈദ് ഫെസ്റ്റിവലിന് പിന്നാലെയാണ് ഏഴ് ആഴ്ചത്തെ ഉത്സവവുമായി ഖത്ത൪ സമ്മ൪ ഫെസറ്റിന് തുടക്കമിടുന്നത്. രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിപോഷിപ്പിക്കാനും കൂടുതൽ സഞ്ചാരികളെ ആക൪ഷിക്കുന്നതിനുമുള്ള ദീ൪ഘകാല പദ്ധതി അനുസരിച്ചാണ് ഖത്ത൪ ടൂറിസം അതോറിറ്റി സമ്മ൪ ഫെസ്റ്റിവൽ ഒരുക്കുന്നത്.
രാജ്യത്തിൻെറ വരുമാനം പെട്രോളിയം വിഭവങ്ങളിൽ നിന്ന് മാത്രം പരിമിതപ്പെടുത്തുന്നതിന് പകരം വിനോദസഞ്ചാരം പോലുള്ള മേഖല കൂടി ലക്ഷ്യമിടുകയാണ് ഖത്ത൪ ടൂറിസം അതോറിറ്റിയുടെ ലക്ഷ്യം.  വെക്കേഷൻ സമയമായതിനാൽ സ്വദേശികളിൽ മിക്കവരും ഇപ്പോൾ ഖത്തറിന് പുറത്തുപോകുകയാണ്. തണുത്ത കാലാവസ്ഥയുള്ള രാജ്യങ്ങളിലേക്കാണ് പലരും യാത്ര പോകുന്നത്്. പിന്നീട് സ്കൂളുകൾ തുറക്കുന്ന സെപ്തംബറിലാണ് തിരിച്ചുവരിക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.