അല്‍ഐനില്‍ മാതൃഭാഷ പഠന ക്യാമ്പ് തുടങ്ങി

അൽഐൻ: അൽഐൻ ഐ.എസ്.സി. സാഹിത്യ വിഭാഗവും മലയാളി സമാജവും ചേ൪ന്ന് വേനലവധിയിൽ സംഘടിപ്പിക്കുന്ന ഒമ്പത് ദിവസത്തെ മാതൃഭാഷ പഠന ക്യാമ്പ് ‘മധുരം മലയാള’ത്തിന് ഐ.എസ്.സി. മിനി ഓഡിറ്റോറിയത്തിൽ തുടക്കമായി. മാതൃഭാഷ, കഥ, കവിത, നാടൻപാട്ടുകൾ, മാധ്യമങ്ങൾ, വിജ്ഞാനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ നാട്ടിൽ നിന്നും യു.എ.ഇയിലുള്ളതുമായ നിരവധി പ്രഗൽഭ൪ ഓരോ ദിവസങ്ങളിലും ക്ളാസെടുക്കും.
അഞ്ചുമുതൽ 12വരെ ക്ളാസുകളിലുള്ള കുട്ടികൾക്കാണ് പ്രവേശം. വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പത് വരെയാണ് സമയം.
ഇന്നലെ നടന്ന ക്യാമ്പിൽ ഡോക്ട൪ അൻസാരി കുട്ടികൾക്കായി ക്ളാസെടുത്തു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവ൪ 050 5933834, 0050 3137537 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.