വിനോദവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു

ജിദ്ദ: വിനോദ വിമാനമായ ജിറോകോപ്റ്റ൪ പറക്കലിനിടെ തക൪ന്നു വീണു രണ്ടു പേ൪ മരിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽഅസീസ് റോഡിനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. വിമാനം പറത്തിയിരുന്ന വ്യോമാഭ്യാസിയും കൂട്ടുകാരനുമാണ് മരിച്ചത്.
വ്യോമാഭ്യാസിയായ മുഹമ്മദ് മുഹമ്മദി സുഹൃത്തിനൊപ്പമാണ് വിമാനത്തിൽ കയറിയത്.
വിമാനം പറന്നുപൊങ്ങി അൽപം പറന്ന ശേഷം കത്തി വീഴുകയായിരുന്നു. സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തത്തെി രക്ഷാപ്രവ൪ത്തനം നടത്തി രണ്ടു യാത്രികരുടെയും ജഡം പുറത്തെടുത്തു. സംഭവത്തെ കുറിച്ച് ഏവിയേഷൻ അധികൃത൪ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.