രണ്ട് ഫലസ്തീന്‍ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണയുമായി ശൈഖ ഫാത്തിമ

അബൂദബി: ഇസ്രായേലിൻെറ നരമേധം തുടരുന്ന ഫലസ്തീനിൽ ജീവകാരുണ്യ- രക്ഷാ പ്രവ൪ത്തനങ്ങൾക്കിടെ കൊല്ലപ്പെട്ട രണ്ട് യുവാക്കളുടെ  കുടുംബാംഗങ്ങൾക്ക് ജനറൽ വുമൺസ് യൂനിയൻെറയും ഫാമിലി ഡെവലപ്മെൻറ് ഫൗണ്ടേഷൻെറയും അധ്യക്ഷയായ ശൈഖ ഫാത്തിമ ബിൻത് മുബാറക്ക് സഹായം നൽകുന്നു. ഫലസ്തീനിയൻ റെഡ്ക്രസൻറ് സൊസൈറ്റി പ്രവ൪ത്തകരായ രണ്ട് യുവാക്കളുടെ കുടുംബാംഗങ്ങൾക്കാണ് ശൈഖ ഫാത്തിമയുടെ പിന്തുണ ലഭിക്കുന്നത്. ആരോഗ്യ പ്രവ൪ത്തകരായ റീദ് അൽ ബുറീ, മുഹമ്മദ് അൽ അബാദ്ല എന്നിവരാണ് ഇസ്രായേലി ആക്രമണത്തിൽ രക്തസാക്ഷികളായത്.
ബൈത്ത് ഹാനൂനിൽ ഇസ്രായേലിൻെറ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് 24കാരനായ റീദ് അൽ ബുറീ കൊല്ലപ്പെട്ടത്. ഭാര്യയും ഒരു വയസ്സ് പ്രായമുള്ള മകളും മൂന്ന് മാസം പ്രായമായ മകനും ഉൾപ്പെട്ടതായിരുന്നു റീദിൻെറ കുടുംബം. അൽ ഖറാറ പ്രദേശത്ത് വെച്ച് വെടിയേറ്റാണ് 28 കാരനായ മുഹമ്മദ് അൽ അബാദ്ല കൊല്ലപ്പെട്ടത്. മാതാപിതാക്കളുടെയും ഭാര്യയുടെയും ഒരു വയസ്സുള്ള മകൻെറയും ഏക ആശ്രയമായിരുന്നു മുഹമ്മദ്. രണ്ട് പേരുടെയും കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും സഹായവും ശൈഖ ഫാത്തിമ വാഗ്ദാനം ചെയ്തിട്ടുണ്ട്.  അതേസമയം, ഇസ്രായേലിൻെറ ആക്രമണത്തിൻെറ ദുരിതം അനുഭവിക്കുന്ന ഗസ്സയിലേക്ക് യു.എ.ഇയിൽ നിന്ന് കര- ആകാശ മാ൪ഗങ്ങൾ മുഖേന സഹായം പ്രവഹിക്കുന്നുണ്ട്. ഈജിപ്തിലെ റഫ അതി൪ത്തി വഴിയും ജോ൪ഡനിൽ നിന്ന് ആകാശ മാ൪ഗവുമാണ് സഹായം എത്തിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.