വടക്കന്‍ എമിറേറ്റുകളിലെ ഈദാഘോഷങ്ങള്‍ക്ക് പരമ്പരാഗത പൊലിമ

ഷാ൪ജ: യു.എ.ഇയുടെ വടക്കൻ എമിറേറ്റുകൾ പണ്ടുകാലം മുതലേ പരമ്പരാഗത ആഘോഷങ്ങൾ കൈവെടിയാത്തവരാണ്. കാലം എത്ര തന്നെ വള൪ന്നാലും മുൻതലമുറ കൈമാറിയ ആഘോഷങ്ങൾ യാതൊരുവിധ തള൪ച്ചയും കൂടാതെ സംരക്ഷിക്കുമെന്ന പ്രതിജ്്ഞയിലാണ് വടക്കൻ എമിറേറ്റുകളിലെ യുവതലമുറ. ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളിലും അതിൻെറ ചന്തം ആവോളമുണ്ടായിരുന്നു. റമദാൻ പിറ കാണുന്നത് മുതൽ തന്നെ ഇവരുടെ ആഡംബര വീടുകളിലേക്ക് പഴയ കാലമത്തെും. കൂടാരങ്ങൾ ഒരുക്കി നാട്ടുകാര്യങ്ങൾ പറഞ്ഞും പ്രാ൪ഥനയിൽ മുഴുകിയും പരമ്പരാഗത ഭക്ഷണം ഒരുക്കിയും റമദാനെ ഇവ൪ സ്വീകരിക്കും.
ശവ്വാൽപിറ കാണുന്നതോടെ കാളപ്പോരിനുള്ള ഒരുക്കത്തിലാകും ഫുജൈറക്കാ൪. കടലോരത്ത് താൽക്കാലിക ചളിക്കളം തീ൪ത്താണ് ഗോദ ഒരുക്കുക. മൽസരം നിയന്ത്രിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച ആളുതന്നെ വേണം. ഖോ൪ഫക്കാനിൽ ഇതിൽ സമ൪ഥരായ നിരവധി പേരുണ്ട്.  കാളക്കൂറ്റൻമാ൪ വലിയ ലോറികളിൽ വന്നിറങ്ങും. യു.എ.ഇക്ക് പുറമെ ഒമാനിൽ നിന്നും കാളകളത്തെും. ഒന്നാം പെരുന്നാൾ വൈകിട്ട് അഞ്ച് മണിമുതൽ കോ൪ണിഷിൽ കാളപ്പോര് ആരംഭിക്കും. ഇത്തവണത്തെ കാളപ്പോര് കാണാനും നിരവധി മലയാളികളാണ് എത്തിയത്.
രണ്ട് ഭാഗത്തായി കേന്ദ്രീകരിക്കുന്ന കാണികൾ പരസ്പരം ചേരി തിരിഞ്ഞ് പോരാട്ടത്തിന് ഉശിര് പകരും. പന്തയങ്ങൾ പലവിധത്തിൽ കൊഴുക്കുമ്പോൾ കാളകളുടെ പോരാട്ട വീര്യം തുടങ്ങും. കൂറ്റൻ കൊമ്പുകൾ കുലുക്കി കണ്ണിൽ തീപന്തം കത്തിച്ച് കാളകൾ പാഞ്ഞടുക്കുന്നത് കാണേണ്ട കാഴ്ചയാണ്. പോരാട്ടം പോയൻറിലത്തെിയാൽ പിന്നെ കുത്തിചാവാൻ റഫറിമാ൪ അനുവദിക്കില്ല. റഫറിയുടെ നി൪ദേശം ലഭിക്കുന്നതോടെ രണ്ട് ഭാഗത്തുനിന്നും വെള്ള കന്തൂറയിട്ട യുവാക്കൾ പാഞ്ഞത്തെി കാളയുടെ കഴുത്തിലിട്ട കയറിൽ പിടിച്ച് വലിച്ച് മാറ്റും. ഇതിനിടയിൽ അങ്കക്കലിപൂണ്ട് മറ്റ് കാളകളുടെ അമറലുകളും ചീറലുകളും കേൾക്കാൻ തുടങ്ങും. ഇരുട്ടാകുന്നതോടെ കാളപ്പോര് തീരും. പെരുന്നാളിന് തുടങ്ങുന്ന പോര് നിരവധി ദിവസം തുടരും.
ഇതിനിടയിൽ കടലോരത്തെ പൂഴിപരപ്പിലൂടെ ഒട്ടകത്തിൻെറയും കുതിരയുടെയും പുറത്ത് കയറി സവാരി നടത്തുന്നവരുണ്ടാകും. മരുഭൂമിയിലേക്ക് പോകാൻ സമയം കിട്ടാത്ത യുവതലമുറക്ക് കടലോരം അപ്പോൾ മരുഭൂമിയാകും. പാഞ്ഞുവരുന്ന തിരമാലകളെ കൂസാതെ ഒട്ടകങ്ങൾ അഹങ്കാരത്തോടെ നടക്കും.
ഫുജൈറ കോട്ടയുടെ ഭാഗത്തുള്ള പരമ്പരാഗത ഗ്രാമത്തിൽ പഴമയുടെ ചൂരുള്ള ആഘോഷങ്ങൾ പൊടിപൊടിക്കുന്നത് കാണാൻ നിരവധി പേരാണ് ഇത്തവണയും എത്തിയത്. ഷാ൪ജയുടെ കൽബ തീരത്തുനിന്ന് നീണ്ടുപോകുന്ന പരമ്പരാഗത ആഘോഷങ്ങൾ ഫുജൈറ, ഖോ൪ഫക്കാൻ, ബിദിയ്യയും കടന്ന് ദിബ്ബയിലത്തെും. ഇതിനിടയിൽ ബോട്ട് സവാരി, മീൻപിടിക്കൽ, ഇറച്ചി ചുടൽ, മലകയറ്റം, അയാല നൃത്തം എന്നിവ നടന്നിട്ടുണ്ടാകും. തുട൪ന്ന് ബിദിയ്യ പള്ളിയുടെ മുറ്റത്തത്തെി ദിബ്ബയിലെ തോട്ടങ്ങളിലേക്കുള്ള യാത്ര. ചൂടിനെ തോൽപ്പിച്ച് പച്ചവിരിച്ച് നിൽക്കുന്ന തോട്ടങ്ങൾ കണ്ട് പൂതി തീരാത്തവ൪ അവ കാമറയിലാക്കിയാണ് മടങ്ങുക. മടങ്ങുമ്പോൾ കടലിലേക്കിറങ്ങി നിന്ന് കുളിക്കുന്ന മലകൾ മാടി വിളിക്കും. വിസ്തരിച്ചൊരു കുളി കഴിയുമ്പോൾ ശരീരത്തിലെ ക്ഷീണം പമ്പ കടന്നിട്ടുണ്ടാകും. പെരുന്നാൾ സന്തോഷം ആഘോഷമാക്കിയതിൻെറ സംതൃപ്തി പൂ൪ത്തിയാക്കാൻ ഖോ൪ഫക്കാനിൻെറയും മലയാള പ്രവാസത്തിൻെറയും ചരിത്രം പറയുന്ന കാലിക്കറ്റ് ഹോട്ടലിൽ നിന്നൊരു ബിരിയാണി.
ലോഞ്ചിൽ കയറി കടൽ വെള്ളം കുടിച്ച് പ്രവാസിയായവരുടെ കഥ ഈ ഹോട്ടൽ പറയാതെ പറയും. പ്രവാസികളുടെ ആഘോഷങ്ങൾക്ക് നീളം കൂടുതലായതിനാൽ പരമ്പരാഗതമായ ആഘോഷങ്ങളും നീളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.