വംശീയ സംഘട്ടനങ്ങളെ എതിര്‍ത്ത് തോല്‍പിക്കാന്‍ സജ്ജമാവുക -സയ്യിദ് അലി അമീന്‍

മനാമ: വംശീയ സംഘട്ടനങ്ങളെ എതി൪ത്ത് തോൽപിക്കേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്ന് ലബനാനിലെ ശിയാ ആത്മീയ നേതാവ് സയ്യിദ് അലി അമീൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലെ പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിഭാഗങ്ങൾ വ൪ധിക്കുന്നതിനനുസരിച്ച് നാഗരികതയുടെ എണ്ണവും വ൪ധിക്കുമെന്നതിൽ സംശയമില്ല. വിവിധങ്ങളായ ചിന്താഗതികളിലൂടെയാണ് മനുഷ്യൻ പുരോഗതിയിലേക്ക് സഞ്ചരിച്ചിട്ടുള്ളത്. മതങ്ങളുടെയും അറിവിൻെറയും സംസ്കാരത്തിൻെറയും വിവിധങ്ങളായ നേട്ടങ്ങൾ മനുഷ്യൻെറ പുരോഗതിക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്.
വിവിധ കാലഘട്ടങ്ങളിലൂടെ നാം കൈവരിച്ച നേട്ടങ്ങൾ നിലനി൪ത്തപ്പെടേണ്ടത് തന്നെയാണ്. നിരവധി രാജ്യങ്ങളിൽ അനേകം ജനങ്ങൾ വ്യത്യസ്തമായ ആശയങ്ങൾ വെച്ചു പുല൪ത്തുന്നു. അത് അതത് കാലഘട്ടങ്ങളുടെ പ്രത്യേകതയാണ്്. മനുഷ്യനിൽ നിന്ന് ഉദ്ഭവിച്ച് മനുഷ്യലേക്ക് തന്നെ മടങ്ങുന്നയാണവ. വിവിധ ജനവിഭാഗങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ മനുഷ്യത്വത്തിലേക്കുള്ള മടക്കമാണ് ഓ൪മിപ്പിക്കുന്നത്. വിവിധ മതങ്ങൾ പഠിപ്പിക്കുന്ന നന്മകൾ എല്ലാം ഒന്നാണെന്ന് നാം തിരിച്ചറിയണം. ചിന്തകളുടെ അഭിപ്രായങ്ങളുടെ ഏകീകരണം സാധ്യമല്ല.
അതിൻെറ വ്യത്യസ്തയാണ് മാനവ സമൂഹത്തിൻെറ സജീവതയുടെ അടയാളം. വ്യത്യസ്തതകൾ തമ്മിൽ പോരടിക്കാനല്ല, മറിച്ച് അവ തമ്മിൽ സൗഹാ൪ദത്തോടെ കഴിയാനാണ് മനുഷ്യത്വം ഉൽബോധിപ്പിക്കുന്നത്. മതങ്ങൾ തമ്മിലും നാഗരികതകൾ തമ്മിലും സംഘട്ടനമെന്നത് കാൽപനികത മാത്രമാണ്. അത്തരം സംഘട്ടനങ്ങളെ നമുക്ക് നിരാകരിക്കേണ്ടതുണ്ട്. മനുഷ്യ നന്മയിലേക്ക് വഴി നടത്തുന്നതിന് എല്ലാ വിഭാഗങ്ങളും മതങ്ങളും ഒരുമിച്ച് നിൽക്കാൻ സാധിക്കണമെന്നും അദ്ദേഹം ഉണ൪ത്തി. ജനങ്ങൾ ഒരൊറ്റ സമൂഹമായിരുന്നുവെന്നും അവരിലേക്ക് പ്രവാചകന്മാരെ ദൈവിക സന്ദേശവുമായി അയച്ചുവെന്നുമാണ് ഖു൪ആൻ ചൂണ്ടിക്കാണിക്കുന്നത്. ചരിത്രത്തിൻെറ വിവിധ ദശാസന്ധികളിൽ യുദ്ധങ്ങളും സംഘട്ടനങ്ങളുമുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഒന്നും രണ്ടും ലോകയുദ്ധങ്ങളുണ്ടായി.
പക്ഷേ യുദ്ധങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും മാനവ സമൂഹത്തിന് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമുണ്ടായിട്ടില്ളെന്നതാണ് യാഥാ൪ഥ്യം. സമൂഹങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ നി൪ബന്ധമായി ഉണ്ടാകേണ്ടതാണെന്ന പ്രചാരണം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. എന്നാൽ വിവിധ നാഗരികതകളും മതങ്ങളും ഒന്നിച്ച് നിന്നാൽ അതിൻെറ ആവശ്യമുണ്ടാകില്ളെന്ന് തിരിച്ചറിയാൻ സാധിക്കണം. മിഡിലീസ്റ്റ് രാജ്യങ്ങളിൽ വിഭാഗീയതയും വംശീയതയും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് ഐക്യത്തോടെ മുന്നോട്ട് പോകാൻ ഭരണാധികാരികൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉണ൪ത്തി. ശത്രുതയും വിഭാഗീയതയും പ്രചരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.