സല്ലാഖ് മത്സ്യബന്ധന തുറമുഖ പദ്ധതി ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും -മന്ത്രി

മനാമ: സല്ലാഖ് മത്സ്യബന്ധന തുറമുഖ പദ്ധതി ഈ വ൪ഷാവസാനത്തോടെ പൂ൪ത്തിയമാകുമെന്ന് മുനിസിപ്പൽ-നഗരാസുത്രണ കാര്യ മന്ത്രി ഡോ. ജുമുഅ ബിൻ അഹ്മദ് അൽ കഅ്ബി വ്യക്തമാക്കി.  
പ്രധാനമന്ത്രിയുടെ പ്രത്യേക നി൪ദേശമനുസരിച്ചാണ് ഇവിടെ മത്സ്യബന്ധന തുറമുഖം പണിയുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചും പരമ്പരാഗത തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതി. സതേൺ ഏരിയ മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് ഈ വ൪ഷം ഡിസംബറോടെ പദ്ധതി പൂ൪ത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. 112 ഓളം മത്സ്യബന്ധന ബോട്ടുകൾ നി൪ത്തിയിടാൻ സൗകര്യമുള്ള തുറമുഖത്തിൻെറ നി൪മാണച്ചെലവ്  1.8 ദശലക്ഷം ദിനാറാണെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.